‘നാഗ ചൈതന്യ-സാമന്ത പിരിയലിന് കാരണം കെടിആര്‍’; പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കൊണ്ട സുരേഖയോട് കോടതി

സാമന്തയുടെയും നാഗ ചൈതന്യയുടെ വേര്‍പിരിയലുമായി കെടിആറിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാനാണ് ഹൈദരാബാദിലെ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

‘നാഗ ചൈതന്യ-സാമന്ത പിരിയലിന് കാരണം കെടിആര്‍’; പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കൊണ്ട സുരേഖയോട് കോടതി
‘നാഗ ചൈതന്യ-സാമന്ത പിരിയലിന് കാരണം കെടിആര്‍’; പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കൊണ്ട സുരേഖയോട് കോടതി

നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് നേതാവ് കെ ടി രാമ റാവു ആണെന്ന കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് കൊണ്ട സുരേഖയോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. സാമന്തയുടെയും നാഗ ചൈതന്യയുടെ വേര്‍പിരിയലുമായി കെടിആറിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാനാണ് ഹൈദരാബാദിലെ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കെ ടി രാമ റാവുവിന്റെ പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. കൊണ്ട സുരേഖയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസും കെടിആര്‍ കൊടുത്തിട്ടുണ്ട്.

നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭവും 2021 ല്‍ വേര്‍പിരിയാന്‍ കാരണക്കാരന്‍ കെടിആര്‍ (കെ ടി രാമ റാവു) ആണെന്ന് ഈ മാസം തുടക്കത്തിലാണ് കൊണ്ട സുരേഖ ആരോപണവുമായി എത്തിയത്. മന്ത്രിയായിരുന്ന സമയത്ത് കെടിആര്‍ അഭിനേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്നും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ലക്ഷ്യം വച്ചായിരുന്നു ഇതെന്നും സുരേഖ ആരോപിച്ചിരുന്നു. താരദമ്പതികളെ കെടിആര്‍ ലഹരിക്ക് അടിമകളാക്കിയെന്നും ഇരുവരുടെയും കുടുംബങ്ങള്‍ക്കും ഇത് അറിയാവുന്നതാണെന്നുമൊക്കെ കൊണ്ട സുരേഖയുടെ ആരോപണം നീണ്ടു.

Top