ധാക്ക: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും അവരുടെ ഭരണത്തിലെ ആറ് മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കോടതി. ധാക്ക മെട്രോപൊളിറ്റൻ കോടതിയാണ് കൊലക്കുറ്റത്തിന് കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസം നടന്ന കലാപത്തിനിടെ പൊലീസ് ഒരാളെ കൊലപ്പെടുത്തിയെന്ന പരാതിയിന്മേലാണ് കേസ്. സ്വകാര്യ വ്യക്തിക്കു വേണ്ടി അഭിഭാഷകനായ മാമുൻ മിയ ആണ് കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരായ കൊലപാതക കേസ് ഫയലിൽ സ്വീകരിക്കാൻ കോടതി ആവശ്യപ്പെട്ടു.
വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പദവി രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്. പ്രക്ഷോഭത്തെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായി നാനൂറിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനിക ഹെലികോപ്റ്ററില്‍ രാജ്യം വിട്ട ഷെയ്ഖ് ഹസീന ഒരാഴ്ച മുമ്പ് ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.