CMDRF

മൈനാ​ഗപ്പള്ളി കാർ അപകടം; അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

മൈനാ​ഗപ്പള്ളി കാർ അപകടം; അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി
മൈനാ​ഗപ്പള്ളി കാർ അപകടം; അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ (47 ) ഇടിച്ചിട്ടശേഷം കാര്‍കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി മുഹമ്മദ് അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം പോലും കേൾക്കാതെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂർവമുള്ള കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച കേസ് പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാറാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടത്.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ അക്രമിക്കുമോയെന്ന ഭയത്താലാണ് കാര്‍ മുന്നോട്ടെടുത്തതെന്നും കുഞ്ഞുമോള്‍ വീലിന്റെ മുന്നിലായി വീണുകിടന്നിരുന്നത് അറിഞ്ഞിരുന്നില്ലെന്നും അജ്മലിന്റെ അഭിഭാഷകന്‍ വാദിച്ചു. മദ്യലഹരിയിലായിരുന്ന പ്രതി കാര്‍ നിര്‍ത്തി പ്രഥമശുശ്രൂഷ നല്‍കുകയോ ആശുപത്രിയില്‍ കൊണ്ടുപോകുകയോ ചെയ്യുന്നതിന് പകരം പിന്നിലേക്ക് വണ്ടി എടുത്തശേഷം കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി അതിവേഗം ഓടിച്ചുപോകുകയായിരുന്നെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂട്ടര്‍ വാദിച്ചു.

Also Read: കണ്ടക്ടറെ കുത്തിപരിക്കേൽപ്പിച്ചയാൾ കത്തി കരുതിയത് മുൻ മുതലാളിയെ ആക്രമിക്കാൻ

മനപൂർവമുള്ള നരഹത്യ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയത്.

Top