കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി

റെസ്റ്റോറന്റിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്

കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി
കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതികളെ ശിക്ഷിച്ച് കോടതി. ആറ്റിങ്ങലില്‍ 40 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രതികളായ തിരുവനന്തപുരം സ്വദേശികളായ അര്‍ജ്ജുന്‍ നാഥ് (27), അജിന്‍ മോഹന്‍ (25), ഗോകുല്‍രാജ് (26), ഫഹദ് (26) എന്നിവരെയാണ് 12 വര്‍ഷം വീതം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.

2020 ഓഗസ്റ്റ് 22ന് ആറ്റിങ്ങല്‍ ആലംകോട് പ്രവര്‍ത്തിച്ചിരുന്ന ‘ മാംബ റെസ്റ്റോറന്റ് കഫേ’ എന്ന സ്ഥാപനത്തില്‍ നിന്നും പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളില്‍ നിന്നും ഒരു കെട്ടിടത്തില്‍ നിന്നുമായാണ് 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. റെസ്റ്റോറന്റിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്. ആറ്റിങ്ങല്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അജിദാസ് എസും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Also Read: 60 വയസുള്ള അമ്മയെ ബലാത്സംഗം ചെയ്ത മകനെ ശിക്ഷിച്ച് കോടതി

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന ഹരികൃഷ്ണ പിള്ള ടി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവീണ്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Top