ഇടുക്കി: മകളെ പീഡിപ്പിച്ച അച്ഛന് ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ കോടതി. വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനെയാണ് മകളെ പത്തു വയസുമുതൽ പീഡിപ്പിച്ച കേസിൽ 72 വർഷം കഠിന തടവും 180000 രൂപ പിഴയും ശിക്ഷ വിധിച്ചത്. അഗതി മന്ദിരത്തിൽ താമസിച്ചു പഠിച്ചിരുന്ന കുട്ടി അവധിക്ക് വീട്ടിലെത്തുമ്പോഴാണ് പിതാവ് പീഡിപ്പിച്ചിരുന്നത്.