പാനൂര്‍ ബോംബ് സ്‌ഫോടനം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പാനൂര്‍ ബോംബ് സ്‌ഫോടനം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളാണ് ചീഫ് ജുഡീഷണല്‍ രജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്. അരുണ്‍, ഷെബിന്‍ ലാല്‍, അതില്‍, സായൂജ്, അമല്‍ ബാബു എന്നീ പ്രതികളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്‌ഫോടനത്തില്‍ പങ്കില്ലെന്നും സംഭവം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നുമാണ് പ്രതികളുടെ വാദം.

അതേസമയം, കരിങ്കല്‍ ക്വാറിയിലേക്കായി എത്തിച്ച സ്‌ഫോടക വസ്തുക്കള്‍ പ്രതികള്‍ക്ക് ലഭിച്ചതായി സൂചനയുണ്ട്. വെടിമരുന്ന് സമാഹരിച്ചത് എങ്ങനെയെന്നതിലെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.

Top