CMDRF

മൂന്ന് വയസുള്ള കുഞ്ഞിന്റെ ദേഹത്ത് ചായ ഒഴിച്ച് പൊള്ളിച്ച് മുത്തച്ഛന്റെ ക്രൂരത

മൂന്ന് വയസുള്ള കുഞ്ഞിന്റെ ദേഹത്ത് ചായ ഒഴിച്ച് പൊള്ളിച്ച് മുത്തച്ഛന്റെ ക്രൂരത
മൂന്ന് വയസുള്ള കുഞ്ഞിന്റെ ദേഹത്ത് ചായ ഒഴിച്ച് പൊള്ളിച്ച് മുത്തച്ഛന്റെ ക്രൂരത

തിരുവനനത്തപുരം: ദേഹത്ത് ചായ ഒഴിച്ച് പൊള്ളിച്ച് മൂന്ന് വയസുകാരനോട് മുത്തച്ഛന്റെ ക്രൂരത. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എ‌ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 24നായിരുന്നു കുട്ടിയെ അക്രമിച്ചത്. ജോലിക്ക് പോകേണ്ടതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു. മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛൻ അഭിജിത്ത് പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അമ്മയുടെ രണ്ടാനച്ഛൻ ചൂട് ചായ ഒഴിക്കുകയായിരുന്നു. പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

സ്വന്തമായി ഒരു വീടെന്ന സ്വപ്നം കണ്ടാണ് വട്ടിയൂർക്കാവ് സ്വദേശികളായ അച്ഛനും അമ്മയും കുട്ടിയെ കുടപ്പനക്കുന്നിൽ താമസിക്കുന്ന മുത്തച്ഛന്റെയും അമ്മൂമ്മയുടേയും അടുക്കലാക്കി ജോലിക്ക് ഇറങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞേ ഇരുവരും മടങ്ങി വരൂ. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ട് മണ്ണന്തല സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാനോ പ്രതിയെ അറസ്റ്റ്റ്റ് ചെയ്യാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

Top