ഹവാന: ക്യൂബയില്‍ വൈദ്യുതി മുടങ്ങിയിട്ട് രണ്ട് ദിവസം പിന്നിട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഇലക്ട്രിക്കല്‍ ഗ്രിഡ് വീണ്ടും തകര്‍ന്നതോടെ രാജ്യത്തെ വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം ഗ്രിഡ് തകര്‍ന്നതിന് ശേഷം നന്നാക്കിയതിന് തൊട്ടുപിന്നാലെയാണ് രണ്ടാമതും തകര്‍ന്നത്. വൈദ്യുതി മുടങ്ങിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് അവശ്യജീവനക്കാരൊഴികെയുള്ളവരോട് വീടുകളിലേക്കു മടങ്ങാനും സ്‌കൂളുകള്‍ അടയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പ്രശ്‌നംപരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചതിനുപിന്നാലെയാണ് ശനിയാഴ്ച വീണ്ടും വൈദ്യുതിനിലച്ചത്.
Read Also: രാജസ്ഥാൻ വാഹനാപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം ധനസഹായം
കഴിഞ്ഞയാഴ്ച വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് പവര്‍പ്ലാന്റുകളുടെ പ്രവര്‍ത്തനം താളം തെറ്റിയത്. വെനസ്വേല, റഷ്യ, മെക്‌സിക്കോ എന്നിവ ക്യൂബയിലേക്കുള്ള ഇന്ധന കയറ്റുമതി കുറച്ചതിനാല്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വെനസ്വേല ഈ വര്‍ഷം ക്യൂബയിലേക്കുള്ള സബ്സിഡി ഇന്ധനത്തിന്റെ പകുതിയോളം വെട്ടിക്കുറച്ചതിനാല്‍ രാജ്യത്ത് വിലക്കയറ്റമുണ്ടായി.