കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: കൊടിക്കുന്നിൽ സുരേഷ്

സുരേഷ് ഗോപി എപ്പോഴും ഒരു സിനിമ സ്റ്റൈലിലാണ് പ്രവർത്തിക്കുന്നത്

കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: കൊടിക്കുന്നിൽ സുരേഷ്
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: സിനിമ മേഖലയിലെ ആക്ഷേപങ്ങൾ ആദ്യമല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനാണ് സർക്കാർ ശ്രമിച്ചത്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

എത്ര ഉന്നതരായാലും നിയമം നിയമത്തിന്റെ വഴിക്ക് പോകണം. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമോ എന്ന് സിപിഐഎം തീരുമാനിക്കട്ടെ. സുരേഷ് ഗോപി എപ്പോഴും ഒരു സിനിമ സ്റ്റൈലിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര മന്ത്രി എന്ന സ്ഥാനം ഉയർത്തിപ്പിടിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: റഷ്യ-യുക്രെയ്ൻ യുദ്ധം: സമാധാന പദ്ധതിയുമായി ചൈന

അതേസമയം ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിയും. സിപിഐഎം തീരുമാനത്തിലാണ് നടപടി. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്. എന്നാൽ ലൈംഗികാരോപണ വിധേയനായ മുകേഷ് ഈ സമിതിയിൽ തുടരരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തുകയായിരുന്നു.

Top