തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ വിദേശ ശക്തികൾ ലക്ഷ്യമിടുന്നു: വിനോദ് കണ്ടേൻകാവിൽ

പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം, നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ല

തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ വിദേശ ശക്തികൾ ലക്ഷ്യമിടുന്നു: വിനോദ് കണ്ടേൻകാവിൽ
തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ വിദേശ ശക്തികൾ ലക്ഷ്യമിടുന്നു: വിനോദ് കണ്ടേൻകാവിൽ

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശപ്രകാരം പൂരം നടത്താനാവില്ല. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.

Also Read: ശബരിമല തീർഥാടകർക്ക് ആതിഥ്യമരുളുന്നത് ആര്യങ്കാവിൽ
36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻ.ജി.ഒയുടെ ഭാഗം മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസിൽ തിരുവമ്പാടി കക്ഷിചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ ശക്തികൾ ഉൾപ്പടെ ഉള്ളവരുടെ കൈകൾ ഇതിനു പിന്നിൽ ഉണ്ടെന്നും ഇവർ തൃശ്ശൂരിലെ പൂരം അട്ടിമറിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പൂര പ്രേമി സംഘം കൺവീനർ വിനോദ് കണ്ടേൻകാവിൽ പറഞ്ഞു. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ വന്നാൽ പൂരം എഴുന്നള്ളിപ്പ് നടക്കില്ല. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മിനിറ്റുകൾ കൊണ്ട് പരിഹരിക്കാൻ പറ്റുന്ന വിഷയമാണിത് എന്നും ഇദ്ദേഹം പറഞ്ഞു.

Top