ചുണ്ടിലെ ഇരുണ്ട നിറം ഇനി മാറ്റം

ചുണ്ടിലെ ഇരുണ്ട നിറം ഇനി മാറ്റം
ചുണ്ടിലെ ഇരുണ്ട നിറം ഇനി മാറ്റം

മ്മുടെ ചുണ്ടുകളില്‍ കാണപ്പെടുന്ന ഹൈപ്പര്‍പിഗ്മെന്റേഷന്റെ ഫലമായിരിക്കാം ഇരുണ്ട ചുണ്ടുകള്‍ ഉണ്ടാകുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍, പുകവലി, അമിതമായ ലിപ്സ്റ്റിക്കിന്റെ ഉപയോഗം അല്ലെങ്കില്‍ കഫീന്‍ ഉപഭോഗം എന്നിവ കാരണം നമ്മുടെ ചുണ്ടിലെ ചര്‍മ്മകോശങ്ങളുടെ പാളികളില്‍ മെലാനിൻ അമിതമായി അടിഞ്ഞുകുന്നത് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണിത്. സ്വാഭാവികമായും പിങ്ക് നിറവും തടിച്ചതുമായ ചുണ്ട് ലഭിക്കാന്‍ ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുണ്ട ചുണ്ടുകളുടെ പ്രശ്‌നം കുറയ്ക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. നാരങ്ങയും പഞ്ചസാരയും ഉപയോഗിച്ചുള്ള മാര്‍ഗ്ഗമാണ് ഇതില്‍ ആദ്യത്തേത്. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് മെലാനിന്‍ ഇന്‍ഹിബിറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന നാരങ്ങയുടെ തൊലി നിങ്ങള്‍ക്ക് ചുണ്ടില്‍ തടവാം. അടുത്ത ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകാം.

ചെറുനാരങ്ങയില്‍ പഞ്ചസാര ചേര്‍ക്കുക എന്നതാണ് മറ്റൊരു മാര്‍ഗം, ഇത് ഒരു എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കും. അതിനാല്‍ അടുത്ത ദിവസം രാവിലെ പകരം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകാം. മഞ്ഞള്‍ ഒരു മികച്ച മെലാനിന്‍ ഇന്‍ഹിബിറ്ററാണ്. 1 ടേബിള്‍സ്പൂണ്‍ പാലും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. എന്നിട്ട് ഇത് ചുണ്ടില്‍ പുരട്ടി 5 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. പെട്ടെന്ന് ഒരു മോയ്സ്ചറൈസിംഗ് ലിപ് ബാം പുരട്ടുക, ഫലം കാണുന്നതിന് വരുന്ന 2 ആഴ്ചകള്‍ ഇത് ചെയ്യുക,ഇതിനായി പ്രകൃതിദത്തമായ മഞ്ഞള്‍പ്പൊടി മാത്രം ഉപയോഗിക്കുക. തേന്‍ സ്‌ക്രബ് നിങ്ങളുടെ ചര്‍മ്മത്തിന്റെ മുകളിലെ പാളിയിലെ നിര്‍ജ്ജീവ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുകയും പിങ്ക് നിറത്തിലുള്ള ചര്‍മ്മം സമ്മാനിക്കുകയും ചെയ്യും. ചുണ്ടുകളിലെ ചര്‍മ്മം വളരെ അതിലോലമായതിനാല്‍ ആഴ്ചയില്‍ ഒന്നിലധികം തവണ ഇത് ചെയ്യരുത്. ബദാം ഓയില്‍ ചുണ്ടുകളില്‍ മസാജ് ചെയ്യുന്നത് അവയെ ഈര്‍പ്പമുള്ളതാക്കുകയും രക്തചംക്രമണ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യും.

Top