CMDRF

ഡിവോഴ്‌സ് സ്റ്റേജിൽ മകൾക്കും വലിയ ട്രോമ ഉണ്ടായിട്ടുണ്ട്; ബാലയ്‌ക്കെതിരെ മുൻ ഭാര്യ

ബാലയുടെ അതിക്രമങ്ങളെക്കുറിച്ച് പൊലീസിൽ പറയാനാണ് മകളും പറഞ്ഞത്

ഡിവോഴ്‌സ് സ്റ്റേജിൽ മകൾക്കും വലിയ ട്രോമ ഉണ്ടായിട്ടുണ്ട്; ബാലയ്‌ക്കെതിരെ മുൻ ഭാര്യ
ഡിവോഴ്‌സ് സ്റ്റേജിൽ മകൾക്കും വലിയ ട്രോമ ഉണ്ടായിട്ടുണ്ട്; ബാലയ്‌ക്കെതിരെ മുൻ ഭാര്യ

കൊച്ചി: ഡിവോഴ്‌സ് സ്റ്റേജിൽ മകൾക്കും വലിയ ട്രോമ ഉണ്ടായിട്ടുണ്ടെന്ന് നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ. ബാലയിൽ നിന്നും ജീവനും കൊണ്ട് ഓടിയാണ് ഡിവോഴ്‌സിലേക്കെത്തിയത്. ഡിവോഴ്‌സിന് ശേഷമെങ്കിലും സമാധാനമായി ജീവിക്കാമെന്ന് കരുതി. എന്നാൽ മറിച്ചാണ് സംഭവിച്ചതെന്നും പരാതിക്കാരി പറയുന്നു. ‘സഹികെട്ടപ്പോഴാണ് പരാതി നൽകിയത്. പല ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിച്ചു. പിന്നീട് മകൾക്കുമെതിരെ രംഗത്തെത്തി.

മകൾക്ക് സ്‌കൂളിൽ പോകാൻ പോലും കഴിയാതെയായി. ഓൺലൈനിലും ഓഫ് ലൈനിലും ഭീഷണി കൂടിയതോടെയാണ് നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്. 14 വർഷമായി ജീവിക്കാൻ അനുവദിക്കുന്നില്ല. ജീവൻ മതിയെന്ന തീരുമാനത്തിൽ അവിടെ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ബാലയുടെ അതിക്രമങ്ങളെക്കുറിച്ച് പൊലീസിൽ പറയാനാണ് മകളും പറഞ്ഞത്’, മുൻ ഭാര്യ പ്രതികരിച്ചു.

Top