മോസ്‌കോ: റഷ്യയിലെ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ മരണം 143 ആയി. 20 വര്‍ഷത്തിനിടെ റഷ്യയില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. പ്രതികളെന്ന് സംശയിക്കുന്ന 11 പേരെ റഷ്യന്‍ പൊലീസ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ നാല് ഗണ്‍മാന്‍മാരെ അടക്കം അറസ്റ്റ് ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നാണ് ബ്രയാങ്ക് മേഖലയില്‍ വച്ച് പ്രതികളെ പിടികൂടുന്നത്.
ആരോപണം അടിസ്ഥാന രഹിതമെന്ന് യുക്രൈന്‍ പ്രതികരിച്ചു. ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രൈന്‍ ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നില്‍ മോസ്‌കോ ആണെന്നാണ് കീവില്‍ നിന്നുള്ള പ്രതികരണം. എല്ലാ കുറ്റവാളികളും അവരെ നയിക്കുന്നവരും ശിക്ഷിക്കപ്പെടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.
അക്രമികള്‍ക്ക് യുക്രൈനുമായി ബന്ധമുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. പ്രതികള്‍ റഷ്യ-യുക്രൈന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് ആദ്യം ലഭിച്ച വിവരം. കൃത്യം നടത്തിയ ശേഷം റഷ്യ-യുക്രൈന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുകയായിരുന്നു. യുക്രൈനുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് പറഞ്ഞു.