കൃത്രിമ ജീവൻരക്ഷാ മാർഗം: കരടുമാർഗരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

72 മണിക്കൂറിനുശേഷവും ആരോഗ്യനിലയിൽ വ്യത്യാസമില്ലെങ്കിൽ ഉപകരണങ്ങൾ നീക്കം ചെയ്യാൻ അനുമതി

കൃത്രിമ ജീവൻരക്ഷാ മാർഗം: കരടുമാർഗരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൃത്രിമ ജീവൻരക്ഷാ മാർഗം: കരടുമാർഗരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഐസിയുവിൽ ഉൾപ്പെടെ കൃത്രിമ ജീവൻരക്ഷാ മാർഗങ്ങളുടെ സഹായത്താൽ മാത്രം കഴിയുന്ന രോഗികളിൽനിന്ന് ഉപകരണങ്ങൾ നീക്കുന്നതു സംബന്ധിച്ച കരടുമാർഗരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉപകരണങ്ങളുടെ സഹായത്താൽ മാത്രം ജീവൻ നിലനിർത്തുന്നത് രോഗിക്കും ബന്ധുക്കൾക്കും ചികിത്സാ സംവിധാനത്തിനും പ്രയോജനമില്ലാതെ സമ്മർദമുണ്ടാക്കുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണു തീരുമാനം.

കൃത്രിമ ജീവൻ രക്ഷാ മാർഗങ്ങളിലൂടെ ജീവൻ നിലനിർത്തി 72 മണിക്കൂറിനുശേഷവും ആരോഗ്യനിലയിൽ വ്യത്യാസമില്ലെങ്കിൽ ഉപകരണങ്ങൾ നീക്കം ചെയ്യാം എന്നാണ് അനുമതി. ഇതിനു രോഗിയുടെയോ ബന്ധുക്കളുടെയോ വിദഗ്ധസമിതിയുടെയോ അംഗീകാരം വേണം. കരടിൽ ഒക്ടോബർ 20 വരെ അഭിപ്രായം അറിയിക്കാം.

Also Read: വിമര്‍ശകന് മറുപടി കൊടുത്ത് സലിം കുമാർ മകൻ ചന്തു

ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമേ രോഗിയുടെ ജീവൻ നിലനിർത്താനാകൂവെന്നു ചികിത്സിക്കുന്ന ഡോക്ടർ ഉറപ്പാക്കിക്കഴിഞ്ഞാൽ തുടർന്ന് പ്രൈമറി മെഡിക്കൽ ബോർഡ് ഇതു പരിശോധിച്ച് ഉറപ്പുവരുത്തണം. ബന്ധുക്കളുമായി കൂടിയാലോചന നടത്തിയ ശേഷം മേൽപറഞ്ഞ നടപടികളുടെ റിപ്പോർട്ട് സെക്കൻഡറി മെഡിക്കൽ ബോർഡിനു സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ ബോർഡ് രോഗിയെ സന്ദർശിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തിയതിന് ശേഷം സെക്കൻഡറി മെഡിക്കൽ ബോർഡിന്റെ അനുമതി കൂടി ലഭിച്ചാൽ ആശുപത്രി അധികൃതർ ജില്ലാ കലക്ടറേറ്റിൽ വിവരമറിയിക്കണം .ശേഷം ഉപകരണങ്ങൾ നീക്കം ചെയ്യാവുന്നതാണ്.

Top