ന്യൂഡല്‍ഹി: ഡൽഹിയിലെ വായുമലിനീകരണതോത് ഭയാനാകമാംവിധം ഉയർന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി അടിയന്തര യോഗം വിളിക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ചൊവ്വാഴ്ച കേന്ദ്രത്തോട് അഭ്യർഥിച്ചു. സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ഗോപാല്‍ റായ് ആവശ്യപ്പെട്ടു.
പുകമഞ്ഞ് കുറക്കുന്നതിനുള്ള നടപടികൾ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ വിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്. പരിഗണനയിലുള്ള പരിഹാരങ്ങളിലൊന്ന് കൃത്രിമ മഴയാണ്. ഇതുവഴി മലിനീകരണം കുറക്കാനും വായു ശുദ്ധീകരിക്കാനും കഴിയും. കേന്ദ്ര സർക്കാരിന് നടപടിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ അവരുടെ പരിസ്ഥിതി മന്ത്രി രാജിവെക്കണമെന്നും, റായ് പറഞ്ഞു.
Also Read: സ്വർണ്ണ കടത്ത് കേസ്: ഹർജി പണിഗണിക്കുന്നത് നീട്ടി, ഇഡിക്ക് താത്പര്യം നഷ്ടപെട്ടുവോ എന്ന് സുപ്രീം കോടതി
പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണം. ഈ സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടത് അദ്ദേഹത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്. മലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സർക്കാരിനൊപ്പം പ്രവർത്തിക്കാൻ ഡൽഹി സർക്കാർ തയ്യാറാണ്. പക്ഷേ, കൃത്രിമ മഴയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ ഐ.ഐ.ടി കാൺപൂരിലെ വിദഗ്ധരെ ഉൾപ്പെടുത്തി കേന്ദ്രം യോഗം വിളിക്കണം.
ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നാല് കത്തുകള്‍ അയച്ചിട്ടും കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെയും ഗോപാല്‍ റായ് ആരോപണമുന്നയിച്ചു. കൃത്രിമ മഴയെക്കുറിച്ച് യോഗം വിളിക്കാന്‍ പ്രധാനമന്ത്രി പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെടമെന്ന നിര്‍ദേശവും അദ്ദേഹം പങ്കുവെച്ചു.