മില്‍മ തിരുവനന്തപുരം മേഖലയിലെ തൊഴിലാളി സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ സമരക്കാരുടെ ആവശ്യങ്ങള്‍ ഇന്ന് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. മില്‍മ തിരുവനന്തപുരം മേഖല ചെയര്‍പേഴ്‌സനുമായുള്ള മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സിഐടിയു ഐ എന്‍ ടി യു സി സംഘടനകളിലെ തൊഴിലാളികള്‍ ഇന്നലെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചതിന് പിന്നാലെ അര്‍ധരാത്രിയോടെ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചു.
പാല്‍ വിതരണം ഉള്‍പ്പെടെ പ്രതിസന്ധിയിലാകും എന്ന് കണ്ടതോടെയാണ് മില്‍മ തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. ഇന്റര്‍വ്യൂ തടഞ്ഞതില്‍ 40 തൊഴിലാളികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസ് പിന്‍വലിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തില്‍ ഇന്ന് രാവിലെ 11ന് മില്‍മ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. തിരുവനന്തപുരം മേഖലയിലെ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നില്ല എന്ന് ആരോപിച്ചായിരുന്നു തൊഴിലാളികളുടെ സമരം.