പൊലീസ് അഴിഞ്ഞാടി പൂരം കലക്കിയത് മുഖ്യൻ അറിഞ്ഞില്ലെന്ന് പറയുന്നത് അന്തം കമ്മികളെങ്കിലും വിശ്വസിക്കുമോ?: വിഡി സതീശൻ

അജിത്കുമാറിനെതിരെ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല

പൊലീസ് അഴിഞ്ഞാടി പൂരം കലക്കിയത് മുഖ്യൻ അറിഞ്ഞില്ലെന്ന് പറയുന്നത് അന്തം കമ്മികളെങ്കിലും വിശ്വസിക്കുമോ?: വിഡി സതീശൻ
പൊലീസ് അഴിഞ്ഞാടി പൂരം കലക്കിയത് മുഖ്യൻ അറിഞ്ഞില്ലെന്ന് പറയുന്നത് അന്തം കമ്മികളെങ്കിലും വിശ്വസിക്കുമോ?: വിഡി സതീശൻ

തൃശൂർ: രാജ്യമൊട്ടാകെ ആഘോഷിക്കുന്ന പൂരമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ക്രിമിനൽ ഗൂഢാലോചന കാരണം തകരാറിലായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരത്തിന് 3 ദിവസം മുൻപ് പൊലീസ് യോഗം ചേർന്നപ്പോൾ ആരോപണ വിധേയനായ കമ്മിഷ്ണർ പൂരം നടത്തിക്കാൻ ഒരു പ്ലാൻ കൊണ്ട് വന്നു. ആ യോഗം നിയന്ത്രിച്ച ഡിജിപി പ്ലാൻ നിരസിച്ചു. പൂരം നടത്താനുള്ളയല്ല, പൂരം കലാക്കാനുള്ള പ്ലാൻ ആണ് എഡിജിപി കൊണ്ട് വന്നതെന്നും വിഡി സതീശൻ പറഞ്ഞു.

അന്ന് വരെയുള്ള പൊലീസിനെയല്ല നമ്മൾ പൂരം ദിവസം കണ്ടത്. പ്രധാന എൻട്രൻസുകൾ എല്ലാം 9 മണിക്ക് അടച്ചു. പൂര പ്രേമികൾക്കെതിരെ ക്രൂരമായിലാത്തി ചാർജ് നടത്തി. ആളുകളെ പ്രേരിപ്പിക്കാൻ തെറി പറഞ്ഞു. ആനയ്ക്ക് പട്ട കൊണ്ട് വന്നവരെ തടഞ്ഞു. ഇതൊക്കെ പൂരം കലക്കൽ പ്ലാൻ ആയിരുന്നു. രണ്ടു മന്ത്രിമാരെ തടഞ്ഞു നിർത്തി. കെ മുരളീധരനും സുനിൽകുമാറും അവിടെ ഉണ്ടായിരുന്നു. അവരെയും തടഞ്ഞു. ആ സമയത്താണ് 4 മണിക്ക് മന്ത്രിമാരെ തടഞ്ഞ പൊലീസ് സേവാഭാരതി ആംബുലൻസിൽ ബിജെപി സ്ഥാനാർത്ഥിയെ കടത്തി വിട്ടത്.

മന്ത്രിമാർക്ക് കൊടുക്കേണ്ട എസ്കോർട് ബിജെപി സ്ഥാനാർഥിക്കും വത്സൻ തില്ലങ്കേരിക്കും നൽകി. അടുത്ത ദിവസം വന്നാൽ വ്യാഖ്യാനം കമ്മീഷ്ണർ അഴിഞ്ഞാടി എന്നായിരുന്നു. കമ്മിഷണർ ആണ് പൂരം കലക്കിയതെന്ന് സർക്കാർ പറഞ്ഞപ്പോൾ, പൊലീസിന്റെ തലപ്പത്തിരുന്ന എഡിജിപി ഒരു വക മിണ്ടിയില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യൻ ഉറക്കത്തിൽ അല്ലായിരുന്നല്ലോ?. രാവിലെ 11 മുതൽ പിറ്റേന്ന് 3 മണി വരെ പൊലീസ് അഴിഞ്ഞാടി പൂരം കലക്കിയത് മുഖ്യൻ അറിഞ്ഞില്ല എന്ന് പറയുന്നത് അന്തം കമ്മികളെങ്കിലും വിശ്വസിക്കുമോ?. അജിത് കുമാർ അങ്കിളിനെ വിളിച്ച് അറിയിച്ചു കാണുമല്ലോ പൂരം കലങ്ങി എന്ന്?. പൂരം കലങ്ങുമ്പോൾ ഉണ്ടാകുന്ന ഹൈന്ദവ വികാരം വിജയകരമായി പരീക്ഷിച്ചു ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിച്ചു. നട്ടെല്ലുള്ള കളക്ടർ ബിജെപി സ്ഥാനാർഥിയെ പിറ്റേ ദിവസം മീറ്റിങ്ന് ക്ഷണിച്ചില്ല. ആദ്യം ആർഎസ്എസ് നേതാവിനെ കണ്ടില്ല എന്ന് പറഞ്ഞു. പിന്നീട് കണ്ടെന്നു. ഇപ്പോൾ ചോദിക്കുന്നു കണ്ടാൽ എന്നതാണെന്ന്. പിണറായി വിജയൻ ഇപ്പോൾ ഉരുണ്ടു കളിക്കുകയാണ്.

അജിത്കുമാറിനെതിരെ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല. തുടർച്ചയായി മുഖ്യന്റെ ദൂതനായി. പിന്നീടും റാം മാധവിനെയും കണ്ടു. ഞങ്ങളെ ഉപദ്രവിക്കരുത് എന്ന ഉറപ്പിന് വേണ്ടിയാണ് സിപിഎം- ആർഎസ്എസുകാരെ തുടരെ തുടരെ കാണുന്നത്. സിപിഎമ്മും ആർഎസ്എസ് ഉം തമ്മിൽ അവിഹിത ബാന്ധവമുണ്ട്. പൂരം കലക്കാൻ മുഖ്യന്റെ അസൈമെന്റുമായാണ് എഡിജിപി വന്നത്. ഞങ്ങൾ പറഞ്ഞത് തന്നെ ഭരണപക്ഷ എംഎൽഎയും പറഞ്ഞു. എത്ര കേസുകളാണ് എഡിജിപിയുടെ പേരിലുള്ളത്?.എന്നിട്ടും പിണറായി വിജയൻ അജിത് കുമാറിനെ തൊട്ടിട്ടില്ല. കാരണം മുഖ്യന്റെ ദൂതനാണ് അജിത്കുമാറെന്നും വിഡി സതീശൻ പറഞ്ഞു.

Top