സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നത്; CBI കുറ്റപത്രം

ഇത് ഒന്നാം കുറ്റപത്രമാണെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ അന്വേഷണം നടത്തുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നത്; CBI കുറ്റപത്രം
സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നത്; CBI കുറ്റപത്രം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒന്നാം പ്രതി സഞ്ജയ് റോയ്‌ക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. സഞ്ജയ് റോയ് മാത്രമാണ് കേസിലെ പ്രതി. കൂട്ടബലാത്സംഗം സംബന്ധിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. ഓഗസ്റ്റ് ഒന്‍പതിന് ഡോക്ടര്‍ ഉറങ്ങാന്‍ പോയ സമയത്ത് സിവില്‍ വളണ്ടിയറായ സഞ്ജയ് റോയ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

തിങ്കളാഴ്ച കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് ഒന്നാം കുറ്റപത്രമാണെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ അന്വേഷണം നടത്തുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകം നടന്ന ദിവസം റോയ് സെമിനാര്‍ ഹാളിലേക്ക് പ്രവേശിച്ചതുള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിറ്റേദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാലിന് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

Also Read:രത്തൻ ടാറ്റ ആശുപത്രിയിൽ; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്

കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് 31-കാരിയായ ട്രെയിനീ ഡോക്ടറെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ അര്‍ധനഗ്നയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്‍ക്കത്താ ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഓഗസ്റ്റ് 13-നാണ് സി.ബി.ഐ. കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

Top