കൊൽക്കത്തയിൽ വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്ത്‌ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ച് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷൻ്റെ നേതൃത്വത്തിലും സമരം ആരംഭിച്ചു. സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്‌ടർമാര് ഒ.പി ബഹിഷ്കരിച്ചു.