കണ്‍പോളയില്‍ മീന്‍ചൂണ്ട തുളച്ചുകയറി; രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍

മുണ്ടപ്പാക്കല്‍ സ്വദേശിനി ജിഷയുടെ കണ്‍പോളയിലാണ് മീന്‍ചൂണ്ട തുളച്ച് കയറിയത്

കണ്‍പോളയില്‍ മീന്‍ചൂണ്ട തുളച്ചുകയറി; രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍
കണ്‍പോളയില്‍ മീന്‍ചൂണ്ട തുളച്ചുകയറി; രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍

കണ്ണൂര്‍: കണ്‍പോളയില്‍ മീന്‍ ചൂണ്ട തുളച്ചുകയറിയ യുവതിക്ക് രക്ഷകരായി കണ്ണൂര്‍ ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍. പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനി ജിഷയുടെ കണ്‍പോളയിലാണ് മീന്‍ചൂണ്ട തുളച്ച് കയറിയത്. വിറകുപുരയില്‍നിന്ന് വിറക് എടുക്കുന്നതിനിടെയാണ് സംഭവം.

ഉടന്‍ തന്നെ വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും മീന്‍ ചൂണ്ട പുറത്തെടുക്കാനായില്ല. കടുത്ത വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ ചികിത്സ തേടിയെങ്കിലും ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്തെടുക്കുക വെല്ലുവിളിയായിരുന്നു. നേത്ര വിഭാഗത്തിന് ഇത് സാധിക്കാതെ വന്നപ്പോൾ ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടുകയായിരുന്നു.

Also Read: ശിരുവാണി വിനോദസഞ്ചാരത്തിന് അനുമതി

എയര്‍ റോട്ടര്‍ ഹാന്‍ഡ് പീസ് എന്ന ഗ്രൈന്‍ഡിങ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച് മാറ്റിയാണ് ചൂണ്ട പൂര്‍ണമായും പുറത്തെടുത്തത്. ചികിത്സയ്ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രി ദന്തവിഭാഗത്തിലെ ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ. ദീപക്ക് ടി.എസ് അടങ്ങുന്ന സംഘം നേതൃത്വം നൽകി.

Top