യുവതിക്കുനേരെ ഡ്രൈവറുടെ ലൈംഗികാതിക്രമം; ഒലയ്ക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം

ടാക്സി കമ്പനിയുടെ നടത്തിപ്പുകാരായ എ.എൻ.ഐ ടെക്നോളജീസാണ് നഷ്ടപരിഹാരം നൽകേണ്ടത്

യുവതിക്കുനേരെ ഡ്രൈവറുടെ ലൈംഗികാതിക്രമം; ഒലയ്ക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം
യുവതിക്കുനേരെ ഡ്രൈവറുടെ ലൈംഗികാതിക്രമം; ഒലയ്ക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം

ബെംഗളൂരു: യാത്രചെയ്യുന്നതിനിടയിൽ ടാക്സി ഡ്രൈവർ ലൈംഗികോപദ്രവം ചെയ്തെന്ന് പരാതി നൽകി യുവതി. യുവതിയുടെ പരാതിയിൽ ടാക്സി കമ്പനിയായ ഒല യുവതിക്കി നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽണമെന്നാണ് കർണാടക ഹൈകോടതി ഉത്തരവിട്ടു. ടാക്സി കമ്പനിയുടെ നടത്തിപ്പുകാരായ എ.എൻ.ഐ ടെക്നോളജീസാണ് നഷ്ടപരിഹാരം നൽകേണ്ടത്.

യാത്രക്കിടെ ഡ്രൈവർ ലൈംഗികോപദ്രവമേൽപ്പിച്ചെന്ന് 2019ലാണ് യുവതി പരാതി നൽകിയത്. കമ്പനിയിൽ യുവതി അന്ന് തന്നെ പരാതി നൽകിയുന്നെങ്കിലും കമ്പനി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് യുവതി കോടതിയിൽ പരാതി നൽകിയത്. പരാതിയിൽ കമ്പനിയുടെ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.

Top