തൃശൂർ: സ്വർണ്ണ കടയിൽ നിന്നും ഒന്നേകാൽ പവൻ കവർന്ന പ്രതികളിൽ ഒരാൾ പോലീസ് പിടിയിൽ. 10 ഗ്രാം സ്വർണ്ണം മണ്ണുത്തി പട്ടിക്കാട് പുതിയതായി പ്രവർത്തനം ആരംഭിച്ച ലിസ് ഗോൾഡ് എന്ന ജ്വല്ലറിയിൽ നിന്നും മോഷ്ടിച്ച രണ്ട് പ്രതികളിൽ ഒരാളെയാണ് ഇപ്പോൾ പീച്ചി പോലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത് തമിഴ്നാട് കോയമ്പത്തൂർ സ്വദേശി 47കാരൻ ഷറഫത്തലിയെയാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ..
പഞ്ചലോഹത്തിന്‍റെ തടവള വേണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് രണ്ടു പേർ കടയിൽ കയറിവന്നു. തുടർന്ന് 150 രൂപയുടെ വള വാങ്ങി. എന്നാൽ ഇരുവരും ഇറങ്ങിപ്പോകുന്ന സമയത്ത് ചെറിയ താലികൾ, കൊളുത്തുകൾ, മോതിരങ്ങൾ അടങ്ങിയ കവർ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പീച്ചി പോലീസിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
Also Read: കോൺസുലേറ്റിലേക്ക് അശ്ലീല സന്ദേശം; ഇ–മെയിൽ ഹാക്ക് ചെയ്തതായി പരാതി
പിടിയിലായ പ്രതി നിരവധി മോഷണ കേസുകളിൽ പലതവണ പിടിക്കപ്പെട്ടിട്ടുള്ള ആളാണ്. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.