കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് സംഭവം പരുക്കേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കൊല്ലം തുരുത്തിക്കര എം.ടി.യു.പി.എസ്സിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെബിനാണ് കിണറ്റില്‍ വീണ് പരുക്കേറ്റത്. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്ന് രാവിലെ 9.30 ഓടെ സ്‌കൂളിലെത്തിയ ഫെബിന്‍ കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ട് നില്‍ക്കേ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് അധ്യാപകര്‍ പറയുന്നത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സ്‌കൂള്‍ ജീവനക്കാരന്‍ സിജു തോമസ് കിണറ്റിലിറങ്ങി കുട്ടിയെ വെള്ളത്തില്‍ നിന്നും ഉയര്‍ത്തി എടുത്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ ശാസ്താംകോട്ട ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും കരയ്ക്ക് എത്തിച്ചത്.തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമായതിനാല്‍ ആദ്യം ചികിത്സിച്ച ഹോസ്പിറ്റലില്‍ നിന്ന് കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
Also Read :നിയമസഭ തെരഞ്ഞെടുപ്പ്: കോടിപതികളെ കളത്തിലിറക്കി ബി.ജെ.പി
തുരുമ്പിച്ച ഇരുമ്പ് നെറ്റും പ്ലാസ്റ്റിക് വലയുമാണ് കിണറിനു മുകളില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ എത്തി പരിശോധന നടത്തി. കിണറിന് മുകളില്‍ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പും കണ്ടെത്തി. പ്രാഥമിക അന്വേഷണം നടത്തിയ എ ഇ ഒ ,ഡി ഡി യ്ക്കും ഡി ഇ ഒ യ്ക്കും റിപ്പോര്‍ട്ട് കൈമാറി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.