എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് ഇട്ടിട്ടല്ല വിജയ ശതമാനം കൂടിയത്; വി ശിവന്‍കുട്ടി

എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് ഇട്ടിട്ടല്ല വിജയ ശതമാനം കൂടിയത്; വി ശിവന്‍കുട്ടി
എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് ഇട്ടിട്ടല്ല വിജയ ശതമാനം കൂടിയത്; വി ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് ഇട്ടിട്ടല്ല വിജയ ശതമാനം കൂടിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുതിയ ഉത്തരത്തിന് മാത്രമാണ് മാര്‍ക്ക് നല്‍കിയത്. വാരിക്കോരി മാര്‍ക്ക് ഇടുന്നു എന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്എസ്എല്‍സി പരീക്ഷയില്‍ വാര്‍ക്കോരി മാര്‍ക്ക് നല്‍കുന്നു എന്നായിരുന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ പ്രചരിച്ച ശബ്ദരേഖയിലെ ആരോപണം. അതേസമയം, വിവാദത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രതികരിച്ചില്ല.

എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് പരിഷ്‌ക്കാരമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം മുതല്‍ എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാര്‍ക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വര്‍ഷം മുതല്‍. എട്ടാം ക്ലാസ് വരെ എല്ലാവരെയും വിജയിപ്പിക്കുന്ന രീതി പുനഃപരിശോധിക്കുമെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 99. 69 ശതമാനമാണ് 2023-24 വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം.

Top