CMDRF

അണ്ഡ ദാതാവിന് വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിനുമേല്‍ അവകാശമില്ല!

അണ്ഡ ദാതാവിന് വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിനുമേല്‍ അവകാശമില്ല!
അണ്ഡ ദാതാവിന് വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിനുമേല്‍ അവകാശമില്ല!

മുംബൈ: അണ്ഡമോ ബീജമോ ദാനം ചെയ്യുന്നവര്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിനു മേല്‍ നിയമപരമായ അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. അഞ്ചുവയസ്സുള്ള ഇരട്ട പെണ്‍കുട്ടികളുടെ അമ്മയായ മഹാരാഷ്ട്ര സ്വദേശിയുടെ ഹര്‍ജിയിലാണ് വിധി. മക്കളില്ലാതിരുന്ന യുവതിയും ഭര്‍ത്താവും യുവതിയുടെ സഹോദരിയില്‍ നിന്ന് അണ്ഡം സ്വീകരിക്കുകയും മറ്റൊരു സ്ത്രീയുടെ വാടക ഗര്‍ഭപാത്രത്തിലൂടെ 2018 ഡിസംബറില്‍ ഗര്‍ഭം ധരിക്കുകയും 2019 ഓഗസ്റ്റില്‍ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിലുള്ള ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ രൂപപ്പെടുകയും ഇതിനെ തുടര്‍ന്ന് ഭര്‍ത്താവും കുട്ടികളും അണ്ഡദാതാവായ ഇളയ സഹോദരിക്കൊപ്പം താമസം മാറുകയും ചെയ്തു. അതിന് പിന്നാലെ കുട്ടികളെ സന്ദര്‍ശിക്കാനുള്ള അവകാശങ്ങള്‍ യുവതിക്ക് നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്.

2023 സെപ്റ്റംബറില്‍ കോടതി ഹര്‍ജി തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹോദരി അണ്ഡം മാത്രമാണ് ദാനം ചെയ്തത്. വാടക ഗര്‍ഭപാത്രം മറ്റൊരു സ്ത്രീയുടേതാണ്. അതിനാല്‍ ഇരട്ടക്കുട്ടികളില്‍ സഹോദരിക്ക് നിയമപരമായ അവകാശമോ പങ്കോ ഇല്ലെന്നായിരുന്നു അമ്മയുടെ വാദം. അണ്ഡം നല്‍കിയത് ഭാര്യയുടെ അനുജത്തിയാണെന്നും അതിനാല്‍ അവരാണ് ജീവശാസ്ത്രപരമായ മാതാവ് എന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചെങ്കിലും കോടതി തള്ളി. കുഞ്ഞുങ്ങളുടെ ജനനത്തില്‍ അണ്ഡദാതാവ് എന്നതുമാത്രമാണ് യുവതിയുടെ അനുജത്തിയുടെ പങ്ക് എന്നും അതിലപ്പുറം അവകാശമില്ലെന്നും ജസ്റ്റിസ് മിലിന്ദ് ജാധവിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. അണ്ഡമോ ബീജമോ ദാനം ചെയ്യുന്നവര്‍ക്കോ വാടകഗര്‍ഭധാരണം നടത്തുന്നവര്‍ക്കോ കുഞ്ഞിനുമേല്‍ നിയമപരമായ അധികാരം ഉണ്ടായിരിക്കില്ലെന്നാണ് രാജ്യത്തെ നിയമം.

Top