ഖര്‍ഗെയുടെ പരാമര്‍ശം ജനാധിപത്യ വിരുദ്ധവും തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നതും; തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ച്ച നടന്നുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിംഗ് വോട്ടര്‍ ലിസ്റ്റ് പുറത്ത് വിടുന്നതിലുള്ള കാല താമസം, തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കുന്നതിലുള്ള പക്ഷാപാതം തുടങ്ങിയവയായിരുന്നു ഖര്‍ഗെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയര്‍ത്തിയ വാദങ്ങള്‍. കമ്മീഷന്‍ ബിജെപിക്ക് വേണ്ടി ബി ടീമായി വര്‍ക്ക് ചെയ്യുന്നുവെന്ന ആരോപണവും ഖര്‍ഗെ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ഖര്‍ഗെയുടെ പരാമര്‍ശം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നതുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. യഥാര്‍ത്ഥ വോട്ടിംഗ് ലിസ്റ്റ് പുറത്തുവിടാത്തതും കഴിഞ്ഞ ഘട്ടങ്ങളിലെ പോളിംഗ് ഡാറ്റ പ്രസിദ്ധീകരിക്കാത്തതും ചൂണ്ടി കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഖര്‍ഗെ ഇന്‍ഡ്യ സഖ്യ നേതാക്കള്‍ക്ക് കത്തെഴുതിയിരുന്നു. ഈ കത്തിന് മറുപടിയുമായാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

Top