CMDRF

റംസാന്‍-വിഷു ചന്തകള്‍ വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

റംസാന്‍-വിഷു ചന്തകള്‍ വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
റംസാന്‍-വിഷു ചന്തകള്‍ വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംതിട്ട: റംസാന്‍ വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി റംസാന്‍-വിഷു ചന്തകള്‍ വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്. 280 ചന്തകള്‍ തുടങ്ങണം എന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാല്‍ കമ്മീഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു.

മൂന്നാഴ്ച മുമ്പാണ് കണ്‍സ്യൂമര്‍ഫെഡ് റംസാന്‍-വിഷു ചന്തകള്‍ക്ക് അപേക്ഷ നല്‍കിയത്. അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ സംശയിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ ആരോപണം.ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് ജനങ്ങളില്‍ സ്വാധീനം ഉണ്ടാക്കാനുള്ള ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ല എന്നും അത് മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. റംസാന്‍ വിഷു ചന്ത തുടങ്ങുന്നതിലൂടെ അത് അഞ്ച് കോടി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് അതിന് അനുമതി നിഷേധിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരായ കണ്‍സ്യൂമര്‍ഫെഡിന്റെ ഹര്‍ജി വ്യാഴാഴ്ച വീണ്ടും കോടതി പരിഗണിക്കും.

Top