തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ അടുത്തയാഴ്ച ജമ്മു കശ്മീർ സന്ദർശിക്കുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, എസ് എസ് സന്ധു എന്നിവർക്കൊപ്പം ഓഗസ്റ്റ് 8 മുതൽ 10 വരെ ജമ്മു കശ്മീർ സന്ദർശിക്കും.
ശ്രീനഗറില്‍ രാഷ്‌ട്രീയ കക്ഷികളുമായാകും കമ്മീഷന്‍റെ ആദ്യ കൂടിക്കാഴ്‌ച. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, എസ്‌പിഎന്‍ഒ, കേന്ദ്ര സേനകളുടെ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുമായും കമ്മീഷന്‍ കൂടിക്കാഴ്‌ച നടത്തും. ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, എല്ലാ ജില്ലകളിലെയും പൊലീസ് സൂപ്രണ്ടുമാര്‍ എന്നിവരുമായും കമ്മീഷന്‍ ചര്‍ച്ചകള്‍ നടത്തും. ഈ മാസം പത്തിന് ജമ്മു സന്ദര്‍ശിക്കുന്ന കമ്മീഷന്‍ എന്‍ഫോഴ്‌സ്മെന്‍റ് ഏജന്‍സികളുമായും കൂടിക്കാഴ്‌ച നടത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് പിന്നീട് ജമ്മുവില്‍ വച്ച് മാധ്യമപ്രവര്‍ത്തരോട് വിശദീകരിക്കും.
2024 മാർച്ചിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്രഭരണ പ്രദേശം സന്ദർശിച്ച മൂന്നംഗ കമ്മീഷനിലെ അംഗമെന്ന നിലയിൽ സിഇസി രാജീവ് കുമാർ രാഷ്ട്രീയ പാർട്ടികൾക്കും ജമ്മു കശ്മീരിലെ ജനങ്ങൾക്കും കമ്മീഷൻ ഉടൻ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പ് നൽകി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ റെക്കോഡ് ജനപങ്കാളിത്തം നിയമസഭ തെരഞ്ഞെടുപ്പിനുള്ള ശുഭസൂചനയാണെന്ന് രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടെ ജനാധിപത്യ പ്രക്രിയ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ മുപ്പതിന് മുമ്പ് ജമ്മുകശ്‌മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമന്നാണ് കമ്മീഷന്‍ നല്‍കുന്ന സൂചന.
അടുത്തയാഴ്ച ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശമായി അഞ്ച് വർഷം പൂർത്തിയാകും. നേരത്തെ 2019-ൽ, പഴയ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു, ആർട്ടിക്കിൾ 370 പ്രകാരം അതിൻ്റെ പ്രത്യേക പദവി റദ്ദാക്കി. അന്നുമുതൽ ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണറുടെ ഭരണത്തിൻ കീഴിലാണ്.