CMDRF

ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍

തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍
ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍

തൊടുപുഴ: മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അതേ ബാങ്കിലെ പ്യൂണ്‍ ദേവജിത്ത്, കൂട്ടാളി സേവി എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് രണ്ടുലക്ഷം രൂപ പിന്‍വലിക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബാങ്കിന് പണം നഷ്ടമായിട്ടില്ലെന്നും ദേവജിത്തിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും ബാങ്ക് ഭരണസമിതി പ്രസിഡണ്ട് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ആകാനുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Top