ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ജോലി പോവുക. അങ്ങനെയൊരു കാര്യം നിങ്ങൾക്ക് ചിന്തിക്കാനാവുമോ? എന്നാൽ ഇതാണ് ലെനോവോയിലെ ഒരു ജീവനക്കാരന് സംഭവിച്ചത്. ഇത് സംഭവിച്ചത്. 66 -കാരനായ റിച്ചാർഡ് ബെക്കറിനാണ്. എന്നാൽ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് ബെക്കർ ഇപ്പോൾ .
അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത്..
ലെനോവോയിലെ ഒരു സെയിൽസ്മാനായിരുന്നു ബെക്കർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ബിസിനസ് ട്രിപ്പ് പോയതാണ് അദ്ദേഹം. ആൻ ടൈംസ് സ്‌ക്വയർ വെസ്റ്റിനിലാണ് അദ്ദേഹം താമസിച്ചത്. എന്നാൽ ബിസിനസ് മീറ്റിംഗിനിടെ പലതവണ അദ്ദേഹത്തിന് ബാത്ത്റൂമിലേക്ക് പോകേണ്ടതായി വന്നു. അതേസമയം അവസാനമായി മീറ്റിംഗ് കഴിഞ്ഞ് മുറിയിലേക്ക് പോകവേ ബെക്കറിന് വീണ്ടും കഠിനമായി മൂത്രമൊഴിക്കാൻ തോന്നുകയും അതിനായി അദ്ദേഹം ഓടുകയും ചെയ്തു. എന്നാൽ, മുറിയിലെത്തുന്നത് വരെ പിടിച്ചുനിൽക്കാൻ 66 -കാരനായ റിച്ചാർഡ് ബെക്കറിന് കഴിഞ്ഞില്ല. ലോബിയിൽ മൂത്രമൊഴിച്ചു പോയി. എന്നാൽ ഉറപ്പായും താൻ ഒരു യൂറോളജിസ്റ്റിനെ കാണുന്നുണ്ട് എന്നും 2016 മുതൽ താൻ ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നു പോവുകയാണ് എന്നും അതാണ് ഇത്തരത്തിലുള്ള അവസ്ഥകൾക്ക് ഒക്കെ കാരണം എന്നും ബെക്കർ പറയുന്നു.
Also Read: പ്രണയാഭ്യർത്ഥനയ്ക്ക് പോയ യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ
പക്ഷെ , എന്തായാലും, ഹോട്ടൽ ലോബിയിൽ നടന്ന സംഭവം ബെക്കറിന്റെ സഹപ്രവർത്തകൻ കാണുകയും, ബെക്കറിത് മനപ്പൂർവ്വം ചെയ്തതാണെന്ന് കമ്പനിയിൽ അറിയിക്കുകയും ചെയ്തു. പരാതി നൽകിയതിന് നാല് ദിവസം കഴിഞ്ഞപ്പോൾ ലെനോവോ ബെക്കറിനെ പിരിച്ചുവിട്ടു. ഇപ്പോൾ ബെക്കർ കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. $1.5 മില്ല്യൺ (12.6 കോടി) നഷ്ടപരിഹാരം തരണമെന്നാണ് ബെക്കറിന്റെ ആവശ്യം.
Also Read: അല്‍-അഖ്‌സയിൽ പുതിയ ജൂതപ്പള്ളി; വിവാദ പ്രസ്താവനയുമായി ഇസ്രയേൽ മന്ത്രി
അതേസമയം തന്റെ അസുഖവുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ്. തന്റെ അസുഖത്തെ കുറിച്ച് കമ്പനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ടും കമ്പനി തന്നോട് ഈ വിവേചനം കാണിച്ചു എന്നെല്ലാം കാണിച്ചാണ് ബെക്കർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.