CMDRF

ഇവി ജീപ്പ് കോമ്പസ് നവംബറില്‍ എത്തും

ഇവി ജീപ്പ് കോമ്പസ് നവംബറില്‍ എത്തും
ഇവി ജീപ്പ് കോമ്പസ് നവംബറില്‍ എത്തും

മിഡ് സൈസ് എസ്യുവി സെഗ്മെന്റില്‍ പ്രത്യേകിച്ച് ഇവികളില്‍ തങ്ങളുടെ കളം പിടിക്കാനെരുങ്ങുകയാണ് ജീപ്പ്. വളരെ ജനപ്രിയ മോഡലായ കോമ്പസിന്റെ ഇവി മോഡല്‍ നവംബറില്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2025 -ല്‍ യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്നതിന് മുമ്പ് ഈ വര്‍ഷം നവംബറില്‍ ഓള്‍-ഇലക്ട്രിക് കോമ്പസ് എസ്യുവി വെളിപ്പെടുത്തുമെന്നാണ് കാര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുതിയ ജീപ്പ് കോമ്പസ് ഇവി മൈല്‍ഡ്-ഹൈബ്രിഡ്, പിഎച്ച്ഇവി പവര്‍ട്രെയിനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. വരാനിരിക്കുന്ന കോമ്പസ് ഇവി സ്റ്റെല്ലാന്റിസിന്റെ STLA മീഡിയം പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്ലാറ്റ്ഫോം സ്റ്റാന്‍ഡേര്‍ഡ് പായ്ക്കിനൊപ്പം 500 കി.മീ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്, അതേസമയം പെര്‍ഫോമന്‍സ് പായ്ക്ക് WLTP സൈക്കിള്‍ അനുസരിച്ച് 700 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നവയാണ്. കൂടുതല്‍ മസ്‌കുലാര്‍ ഓപ്ഷന്‍ തേടുന്നവര്‍ക്ക് കോമ്പസ് ഇവിക്ക് ‘ട്രെയില്‍ഹോക്ക്’ വേരിയന്റും ലഭ്യമാക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ വിപണിയിലുളള കോമ്പസിന്റെ മറ്റ് വിശദംശങ്ങളിലേക്ക് നോക്കിയാല്‍ കോമ്പസ് ശ്രേണിയുടെ എക്സ്ഷോറൂം വിലയിപ്പോള്‍ 18.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മുമ്പ് 20.69 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുണ്ടായിരുന്നു. സ്പോര്‍ട്, ലോഞ്ചിറ്റിയൂഡ്, നൈറ്റ് ഈഗിള്‍, ലിമിറ്റഡ്, ബ്ലാക്ക് ഷാര്‍ക്ക്, മോഡല്‍ എസ് എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് ജീപ്പ് കോമ്പസ് വിപണിയില്‍ എത്തുന്നത്. ബേസ് സ്‌പോര്‍ട്ടിന് 18.99 ലക്ഷം, ലോഞ്ചിറ്റിയൂഡിന് 22.33 ലക്ഷം, നൈറ്റ് ഈഗിളിന് 25.18 ലക്ഷം, ലിമിറ്റഡിന് 26.33 ലക്ഷം, ബ്ലാക്ക് ഷാര്‍ക്കിന് 26.83 ലക്ഷം, മോഡല്‍ എസിന് 28.33 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. അതായത് മാരുതി ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് മോഡലുകളേക്കാള്‍ കുറഞ്ഞ വിലയില്‍ കോമ്പസിന്റെ ബേസ് മോഡല്‍ സ്വന്തമാക്കാമെന്ന് സാരം.

കഴിഞ്ഞ വര്‍ഷം പെട്രോള്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതിന് ശേഷം, ജീപ്പ് കോമ്പസിന് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ മാത്രമേ ലഭിക്കൂ. ഇത് 172 bhp പവറില്‍ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. വാഹനത്തിന്റെ ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഉള്‍പ്പെടുന്നത്. എഞ്ചിന്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് (ESS) സാങ്കേതികവിദ്യ എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നുണ്ട്. ജീപ്പ് കോമ്പസ് 4X2 പതിപ്പ് 9.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 4-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD), 4-ചാനല്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), അഡ്വാന്‍സ്ഡ് ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓള്‍-സ്പീഡ് എന്നിവയാണ് ജീപ്പ് കോമ്പസ് 4X2 പതിപ്പിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍ക്കൊള്ളുന്നത്. ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ സീറ്റ് റിമൈന്‍ഡര്‍ അലേര്‍ട്ട്, റെയിന്‍ ബ്രേക്ക് അസിസ്റ്റ് എന്നിവ എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്. വില്‍പ്പന ഉയര്‍ത്താന്‍ ഇക്കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിലെ പ്രധാന മോഡലുകളിലേക്ക് പെട്രോള്‍ എഞ്ചിന്‍ തിരികെ കൊണ്ടുവരുകയാണെങ്കില്‍ വില്‍പ്പനയില്‍ വലിയ ഉയര്‍ച്ച ഉണ്ടായേക്കാം.

Top