CMDRF

ആ മുഖത്തേക്കൊന്ന് നോക്കു… എന്തൊരു നിഷ്കളങ്കത

മുയലുകളെ പോലെ ചാടി സഞ്ചരിക്കുന്ന ക്വോക്കള്‍ പകല്‍ ഉറങ്ങി രാത്രി ഉണര്‍ന്നിറങ്ങുന്ന ജീവികളാണ്

ആ മുഖത്തേക്കൊന്ന് നോക്കു… എന്തൊരു നിഷ്കളങ്കത
ആ മുഖത്തേക്കൊന്ന് നോക്കു… എന്തൊരു നിഷ്കളങ്കത

ക്വോക്കകൾ എപ്പോഴും ഭയങ്കര ഹാപ്പിയാണ്. ഇവരുമാത്രമല്ല, ഇവരെ കണ്ടാൽ നമ്മളും ഹാപ്പിയാകും. മുഖത്ത് എപ്പോഴും നിഷ്കളങ്കതയോടെയുള്ള ആ ചിരി കണ്ടാൽ ആർക്കാണ് ചിരി വരാതിരിക്കുക. ക്വോക്ക യഥാര്‍ഥത്തില്‍ ഹാപ്പിയാണോ അല്ലയോ എന്ന് നമുക്കറിയില്ല. പക്ഷെ ഇവരുടെ മുഖത്തിന്റെ പ്രത്യകത കാരണം ഹാപ്പിയയിട്ടാണ് നമുക്ക് തോന്നുക. ഓസ്‌ട്രേലിയയിലെ പെർത്ത് തീരത്തിനു സമീപമുള്ള റോട്ട്‌നെസ്റ്റ് ദ്വീപിലാണ് ക്വോക്കകൾ ജീവിക്കുന്നത്. പതിനായിരത്തോളം ക്വോക്കകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. റോട്ട്‌നെസ്റ്റ് ദ്വീപിന് പേരു കിട്ടിയതും ക്വോക്കയിൽ നിന്നാണ്. പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് നാവികർ ഇവിടെ കാലുകുത്തിയപ്പോൾ അവർ ക്വോക്കകളെ കണ്ട് എലികളാണെന്നു തെറ്റിദ്ധരിച്ചു. എലികളുടെ കൂട് എന്ന് ഡച്ച് ഭാഷയിൽ അർഥം വരുന്ന റോട്ട്‌നെസ്റ്റ് എന്ന പേര് ദ്വീപിനു നൽകുകയായിരുന്നു നാവികർ.

പൂച്ചയുടെ വലിപ്പമുള്ള ഒരു മാക്രോപോഡാണ് ക്വോക്ക. മാക്രോപോഡ് കുടുംബത്തില്‍ പെടുന്ന കംങ്കാരുക്കളെയും, വാലാബികളെയും പോലെ ക്വോക്ക സസ്യഭുക്കാണ്. കുഞ്ഞുങ്ങളെ കൊണ്ട് നടക്കാന്‍ സഞ്ചിയും ഉണ്ട്. രാത്രിയാണ് സാധാരണ പുറത്തിറങ്ങുക. രണ്ടര മുതല്‍ അഞ്ച് കിലോഗ്രാം വരെ ഭാരവും, 40 മുതല്‍ 54 സെന്റീമീറ്റര്‍ വരെ നീളവും ക്വോക്കയ്ക്ക് ഉണ്ട്. കുട്ടി കംഗാരുവിനെ പോലെ ഇരിക്കുമെങ്കിലും ഇതിന് ചെറിയ മരങ്ങളിലും, കുറ്റിച്ചെടികളിലും കയറാന്‍ പറ്റും. ശരാശരി പത്ത് വര്‍ഷമെങ്കിലും ക്വോക്ക ജീവിക്കും.

Also Read: കിടിലന്‍ നൊങ്ക് സര്‍ബത്ത് ആയാലോ?

ക്വോക്കയ്ക്ക് മനുഷ്യരെ വലിയ ഭയമൊന്നും ഇല്ല. റോട്ട്നെസ്റ്റ് ദ്വീപില്‍ ഒരുപാട് സഞ്ചാരികള്‍ ഇതിന്റെ കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ വരാറുണ്ട്. പക്ഷെ ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ജീവിയെ പ്രകോപിപ്പിച്ചാല്‍ നല്ല കടി തരും. മുയലുകളെ പോലെ ചാടി സഞ്ചരിക്കുന്ന ക്വോക്കള്‍ പകല്‍ ഉറങ്ങി രാത്രി ഉണര്‍ന്നിറങ്ങുന്ന ജീവികളാണ്. ജനിച്ച് കഴിഞ്ഞ് ആദ്യ അഞ്ചുമാസങ്ങളില്‍ ക്വോക്കക്കുഞ്ഞുങ്ങള്‍ അമ്മയുടെ സഞ്ചിയിലാണ് ജീവിക്കുക. രണ്ട് ആമാശയങ്ങളുള്ള ക്വോക്കകള്‍ സസ്യാഹാരികളാണ്.

Top