CMDRF

സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് നല്‍കുമെന്ന് കുടുംബം

അദ്ദേഹത്തിന്റെ കണ്ണുകള്‍ നേരത്തെ തന്നെ ദാനം നല്‍കിയിട്ടുണ്ടെന്നും വസന്തകുമാരി

സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് നല്‍കുമെന്ന് കുടുംബം
സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് നല്‍കുമെന്ന് കുടുംബം

ഹൈദരാബാദ്: പോരാട്ടത്തിന്റെ പ്രതീകമായിരുന്ന ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജി എന്‍ സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് നല്‍കുമെന്ന് കുടുംബം. സായിബാബയുടെ പങ്കാളി എ എസ് വസന്തകുമാരിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ നേരത്തെ തന്നെ ദാനം നല്‍കിയിട്ടുണ്ടെന്നും വസന്തകുമാരി പറഞ്ഞു.

ജവഹര്‍ നഗറിലെ ശ്രീനിവാസ ഹൈറ്റ്സില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് സ്വാഗതം ചെയ്ത് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സായിബാബയുടെ മൃതശരീരം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ആശുപത്രിക്ക് നല്‍കുന്നതെന്നും വസന്തകുമാരി വ്യക്തമാക്കി.

Top