ലഹരിക്ക് അടിമയായ മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി പിതാവ്

സംഭവത്തിൽ പിതാവിനെ ഗ്വാളിയോർ പുരാനി കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരിക്ക് അടിമയായ മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി പിതാവ്
ലഹരിക്ക് അടിമയായ മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി പിതാവ്

ഗ്വാളിയോർ: ലഹരിക്ക് അടിമയായ മകനെ പിതാവ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മകൻ ഇർഫാൻ ഖാനെ രണ്ടംഗ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് പിതാവ് ഹസൻ ഖാൻ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ പിതാവിനെ ഗ്വാളിയോർ പുരാനി കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 21ന് ബദ്നാപുര – അക്ബർപൂർ കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇർഫാനെ പിതാവ് എത്തിക്കുകയും അവിടെ വെച്ച് കൊലയാളികൾ പതിയിരുന്ന് വെടിവെച്ചു കൊല്ലുകയുമായിരുന്നു.

Top