CMDRF

വനിതാ ഡോക്ടറുടെ കൊലപാതകം ; മമതാ സർക്കാരിന്റെ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് ഡോക്ടറുടെ പിതാവ്

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നടപടികളിൽ ഞങ്ങൾ തൃപ്തരല്ല. അവർ ഒന്നും ചെയ്തിട്ടില്ല

വനിതാ ഡോക്ടറുടെ കൊലപാതകം ; മമതാ സർക്കാരിന്റെ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് ഡോക്ടറുടെ പിതാവ്
വനിതാ ഡോക്ടറുടെ കൊലപാതകം ; മമതാ സർക്കാരിന്റെ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് ഡോക്ടറുടെ പിതാവ്

കൊൽക്കത്ത: രാജ്യത്തുടനീളം വൻ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വഴി തെളിയിച്ച സംഭവമായിരുന്നു ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് പി ജി ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകം. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും വിമര്‍ശിച്ച് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് രംഗത്ത് വന്നിരിക്കുകയാണ്. മകൾക്ക് നീതി ലഭിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നടപടികളിൽ അതൃപ്തിയും നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ALSO READ: നിവിൻ പോളിയുടെ ഭാ​ഗത്ത് സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നത് ; സജി നന്ത്യാട്ട്

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നടപടികളിൽ ഞങ്ങൾ തൃപ്തരല്ല. അവർ ഒന്നും ചെയ്തിട്ടില്ല. ഈ വർഷം ആരും ദുർഗാപൂജ ആഘോഷിക്കില്ലെന്നാണ് ഞങ്ങൾ കരുതുന്നത്. ബംഗാളിലെയും രാജ്യത്തെയും ജനങ്ങൾ തൻ്റെ മകളെ അവരുടെ മകളായിട്ടാണ് കാണുന്നത്. ആർക്കും ദുർഗാപൂജ സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തതായി മമതാ സർക്കാരിന് നേരെ ആരോപണം ഉണ്ടായിരുന്നു . താൻ അത് ചെയ്തിട്ടില്ലെന്ന മമതാ ബാനർജിയുടെ അവകാശവാദം ഇരയുടെ മാതാവ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു . അവർ കള്ളം പറയുകയാണെന്നും നഷ്ടപരിഹാരം വാഗ്ദാനം ചെയ്തുവെന്നും ഡോക്ടറുടെ അമ്മ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കുമെന്നും മകളുടെ ഓർമ്മയ്ക്കായി എന്തെങ്കിലും നിർമിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും അപ്പോൾ തൻ്റെ മകൾക്ക് നീതി കിട്ടുമ്പോൾ ഓഫീസിൽ വന്ന് നഷ്ടപരിഹാരം വാങ്ങാമെന്ന് അന്ന് പ്രതികരിച്ചിരുന്നതായും അമ്മ വ്യക്തമാക്കി.

ഓ​ഗസ്റ്റ് ഒമ്പതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം സംഭവിച്ചത്. നടപടി ക്രമങ്ങളിൽ കണ്ടെത്തിയ വൈകിപ്പിക്കലും സർക്കാരിന്റെ അസ്വഭാവിക നീക്കങ്ങളും ചർച്ചയായിരുന്നു. ആർ.ജി. കർ മെഡിക്കൽ കോളേജിലെ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലാവുകയും കേസ് പിന്നീട് കൊൽക്കത്ത ഹൈക്കോടതി സി.ബി.ഐക്ക് വിടുകയും ചെയ്തു.

Top