കാക്കനാട്: പുതുതായി കൊണ്ടുവന്ന നാലുവർഷ ബിരുദ കോഴ്സിന്റെ ഫീസ് ഘടന സർവകലാശാലകൾ വർധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചിട്ടല്ലെന്ന് മന്ത്രി ആർ. ബിന്ദു. നിലവിലെ ഫീസ് വർധന പുനഃപരിശോധിക്കുമെന്നും ന്യായമായ ഫീസ് സംവിധാനം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കാക്കനാട് മീഡിയ അക്കാദമി അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Also Read : ബാങ്ക് ഓഫ് ബറോഡയില്‍ ഒഴിവുകൾ
ഇത്തരത്തിൽ നാലുവര്‍ഷ ബിരുദ കോഴ്സ് മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ സര്‍വകലാശാല നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഫീസ് വർധന ഉണ്ടാകില്ലെന്ന സര്‍ക്കാര്‍ വാദം നിലനിൽക്കെയാണ് ഫീസ് നിരക്കുകൾ സർവകലാശാലകൾ നാലിരട്ടിയോളം കൂട്ടിയത്.