ശരീരഭാരം നിയന്ത്രിച്ചു നിർത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പച്ചക്കായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശരീരഭാരം നിയന്ത്രിച്ചു നിർത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും
ശരീരഭാരം നിയന്ത്രിച്ചു നിർത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പച്ചക്കായ. മെഴുക്കു പുരട്ടി തോരൻ, എരിശ്ശേരി, അവിയല്‍, ബജി ഇങ്ങനെ പോകും പിന്നെയോ ഉപ്പേരി വറുക്കാൻ എടുത്ത കായയുടെ തൊലി കൊണ്ടും രുചികരമായ തോരൻ ഉണ്ടാക്കും. ഈ പച്ചക്കായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പച്ചക്കായയിൽ നാരുകൾ (fibre) ധാരാളം ഉണ്ട്. 100 ഗ്രാം കായയിൽ 2.6 ഗ്രാം നാരുകൾ ആണുള്ളത്. ദഹനത്തിന് ഏറെ ഗുണം ചെയ്യും. മലബന്ധം അകറ്റും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ സഹായിക്കും. കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം പക്ഷാഘാതവും ഹൃദയാഘാതവും തടയാനും പച്ചക്കായയുടെ ഉപയോഗം സഹായിക്കും.

പച്ചക്കായിലെ നാരുകൾ ദഹനത്തെ നിയന്ത്രിക്കുന്നു. ശരീരഭാരം നിയന്ത്രിച്ചു നിർത്താനും സഹായിക്കുന്നു. പൊട്ടാസ്യം കൂടാതെ ജീവകം സി, ജീവകം ബി6 ഇവയും പച്ചക്കായയിൽ ധാരാളമായുണ്ട്. പച്ചക്കായയിൽ ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒരു ഭക്ഷണമാണിത്. പച്ചക്കായ വേവിച്ചോ ആവിയിൽ പുഴുങ്ങിയോ ഉപയോഗിക്കുന്നതാണ് നല്ലത്.

Also Read: വലിയ ​ഗുണങ്ങളുള്ള കുഞ്ഞൻ തക്കാളി

പൊട്ടാസ്യം ധാരാളം അടങ്ങിയ ഒന്നാണ് പച്ചക്കായ. അതിനാല്‍ രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ഒന്നാണ് പച്ചക്കായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നാരുകൾ അടങ്ങിയ ഇവ സഹായിക്കും. പച്ചക്കായുടെ ഗ്ലൈസമിക് സൂചികയും കുറവാണ്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പച്ചക്കായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പച്ചക്കായയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ ദഹനം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയറ് നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാൻ ഇവ സഹായിക്കും. ഇതിലൂടെ വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സി, ബി6, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പച്ചക്കായ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Also Read: ആ കുഞ്ഞൻ മത്തിക്ക് ഇത്രയും ​ഗുണങ്ങളോ…

പച്ചക്കായയിൽ നാരുകൾ (fibre) ധാരാളം ഉണ്ട്. 100 ഗ്രാം കായയിൽ 2.6 ഗ്രാം നാരുകൾ ആണുള്ളത്. ദഹനത്തിന് ഏറെ ഗുണം ചെയ്യും. മലബന്ധം അകറ്റും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ സഹായിക്കും. കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം പക്ഷാഘാതവും ഹൃദയാഘാതവും തടയാനും പച്ചക്കായയുടെ ഉപയോഗം സഹായിക്കും. വാഴപ്പഴത്തെപ്പോലെ തന്നെ പച്ചക്കായയിലും പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് വേവിച്ച ഏത്തക്കായയില്‍ 531 ഗ്രാം പൊട്ടാസ്യം ഉണ്ട്. വൃക്കയുടെ പ്രവർത്തനത്തിനു പൊട്ടാസ്യം പ്രധാന പങ്കു വഹിക്കുന്നു. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ഇത് സഹായിക്കും.

Top