CMDRF

സൗദി അറേബ്യയിലെ സിനിമാ വ്യവസായം കുതിച്ചുയരുന്നു

സെപ്റ്റംബർ ആദ്യ വാരം സൗദി തീയറ്ററുകളിൽ ടിക്കറ്റ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്ചിത്രം വിജയ് നായകനായ ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം

സൗദി അറേബ്യയിലെ സിനിമാ വ്യവസായം കുതിച്ചുയരുന്നു
സൗദി അറേബ്യയിലെ സിനിമാ വ്യവസായം കുതിച്ചുയരുന്നു

സൗദി അറേബ്യയിലെ സിനിമാ വ്യവസായം കുതിച്ചുയരുന്നു. ഈ വർഷം ആദ്യ പകുതിയിൽ 421.8 ദശലക്ഷം റിയാലിന്‍റെ വരുമാനം നേടി സൗദി സിനിമ വലിയ നേട്ടം കൈവരിച്ചു. ഏകദേശം 8.5 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി സൗദി സാംസ്‌കാരിക മന്ത്രി ബദർ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ വ്യക്തമാക്കി. സൗദി ഫിലിം കമ്മീഷന്‍റെ കണക്കുകൾ പ്രകാരം, സൗദി ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘എക്സ് മൈ വൈഫ്’ എന്ന സൗദി ചിത്രം തുടർച്ചയായി രണ്ടാം ആഴ്ചയും 1.6 ദശലക്ഷം റിയാൽ നേടി മുന്നേറുന്നു.

35 വർഷത്തിന് ശേഷം 2018ൽ സിനിമാ നിരോധനം നീക്കിയതിനു ശേഷം സൗദി അറേബ്യയിലെ സിനിമാ രംഗം കുതിച്ചുയർന്നു. 22 നഗരങ്ങളിലായി 66 തിയേറ്ററുകളും 2023-ൽ ബോക്‌സ് ഓഫീസ് വിൽപ്പന 919 മില്യൺ ഡോളറുമായാണ് വർദ്ധിച്ചത്. 2022ൽ നിന്ന് 25% വർധിച്ച വ്യവസായം അതിവേഗം വളരുകയാണ്. ഹോളിവുഡ് ചിത്രങ്ങളായ ‘ഓപ്പൺഹൈമർ’, ‘മിഷൻ: ഇംപോസിബിൾ – ഡെഡ് റെക്കണിങ്’ തുടങ്ങിയവ ടിക്കറ്റ് വിൽപനയിൽ വലിയ സംഭാവന നൽകി.

Also Read: ആടുജീവിതത്തേക്കാള്‍ ഇഷ്ടം കാഴ്ചയാണെന്ന് പറയുമ്പോള്‍ വിഷമമല്ല തോന്നുക: ബ്ലെസി

സൗദി ചിത്രങ്ങളായ ‘മന്ദൂബ്’, ‘സത്താർ’ തുടങ്ങിയവയും പ്രേക്ഷക പ്രീതി നേടി. സൗദി ചലച്ചിത്ര നിർമ്മാതാവ് അലി കൽത്താമിയുടെ റിയാദ് കേന്ദ്രീകരിച്ചുള്ള ത്രില്ലർ ‘മന്ദൂബ്’ (നൈറ്റ് കൊറിയർ) 2024 ആദ്യം റിലീസ് ചെയ്തതു മുതൽ രാജ്യത്ത് ജനപ്രിയമായിരുന്നു. ജിദ്ദയിലെ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിന് ശേഷം സൗദി ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ ചിത്രം സമ്മാനിച്ചു.

Also Read: ‘ലാപത ലേഡീസ്’ ജപ്പാനില്‍ റിലീസിന് ഒരുങ്ങുന്നു

സൗദി അറേബ്യൻ ഫാമിലി കോമഡി ‘സത്താർ’, കഴിഞ്ഞ വർഷം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. ആദ്യ 12 ദിവസം കൊണ്ട് 2.2 മില്യൺ ഡോളറാണ് ചിത്രം നേടിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സൗദി ചിത്രം എന്ന പേരും സത്താർ സ്വന്തമാക്കി. സൗദിയിലും കൈയ്യടി നേടി ഇളയ ദളപതി ചിത്രം കുതിക്കുന്നു.

സെപ്റ്റംബർ ആദ്യ വാരം സൗദി തീയറ്ററുകളിൽ ടിക്കറ്റ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്ചിത്രം വിജയ് നായകനായ ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ജിഒഎടി–ഗോട്ട്). വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവഹിച്ച ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം സൗദി തിയറ്ററുകളിൽ പ്രദർശിച്ചപ്പോൾ ആദ്യ ആഴ്ച 29400 ടിക്കറ്റുകൾ വിറ്റഴിച്ച് 1.2 ദശലക്ഷം റിയാലാണ് നേടിയത്.

Top