CMDRF

താരപ്പൊലിമയിൽ ‘പൊങ്കാല’ ലോഞ്ച്

ഗ്ലോബൽ പിക്ച്ചേഴ്‌സ് എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്

താരപ്പൊലിമയിൽ ‘പൊങ്കാല’ ലോഞ്ച്
താരപ്പൊലിമയിൽ ‘പൊങ്കാല’ ലോഞ്ച്

കൊച്ചി: ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പൊങ്കാല’ ചിത്രത്തിൻ്റെ ലോഞ്ച് നടന്നു. എ ബി. ബിനിൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചടങ്ങുകൾ സെപ്റ്റംബർ പതിമൂന്ന് വെള്ളിയാഴ്ച്ച എറണാകുളം ടൗൺ ഹാളിൽ വെച്ചുനടന്നു. ഗ്ലോബൽ പിക്ച്ചേഴ്‌സ് എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചലച്ചിത്ര പ്രവർത്തകർ, ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവർ, ബന്ധുമിത്രാദികൾ എന്നിവർ അടങ്ങുന്ന വലിയൊരു സദസ്സിലാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. കലാരംഗത്ത് ഏറെ പ്രതിഭകളെ സമ്മാനിച്ച കൊച്ചി കലാഭവൻ്റെ പ്രസിഡൻ്റ് ഫാദർ ചെറിയാൻ കുനിയൻ തോടത്ത് ആദ്യഭദ്രദീപം തെളിയിച്ചു. വൈപ്പിൻ എം.എൽ.എ കെ.എൻ.ഉണ്ണി കൃഷ്ണൻ ബാനർ ലോഞ്ചിംഗ് നടത്തി. ഡോണ തോമസ്, ശ്രീനാഥ് ഭാസി, അനിൽ പിള്ള, കപിൽ കൃഷ്ണാ (കെ.ജി.എഫ്.സ്റ്റുഡിയോ) റാഫി ചാന്നാങ്കര എന്നിവർ ചടങ്ങു പൂർത്തികരിച്ചു. തുടർന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാവ് സിയാദ് കോക്കർ പ്രകാശനം ചെയ്തു.

ചിത്രത്തിന് എല്ലാവിധ ആശംസകളും നേർന്ന് ഫാദർ ചെറിയാൻ കുനിയൻ രംഗത്ത് വന്നു. വൈപ്പിൻ മേഖല പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന് എല്ലാവിധ സഹായ സഹകരണവും, ആശംസയും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നേർന്നു. ശ്രീനാഥ് ഭാസി യൂത്ത് ആരാധകർക്ക് പ്രീയപ്പെട്ടതാകും ഈ സിനിമ എന്നാണ് പ്രതീക്ഷിക്കുന്നത്.

Top