കങ്കുവയുടെ പരാജയത്തിന് പിന്നാലെ സൂര്യയ്ക്ക് വലിയ തിരിച്ചടി

ഈ ചിത്രം ബോളിവുഡ് സിനിമയിലേക്കുള്ള സൂര്യയുടെ ഔദ്യോഗിക പ്രവേശനം എന്ന രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്

കങ്കുവയുടെ പരാജയത്തിന് പിന്നാലെ സൂര്യയ്ക്ക് വലിയ തിരിച്ചടി
കങ്കുവയുടെ പരാജയത്തിന് പിന്നാലെ സൂര്യയ്ക്ക് വലിയ തിരിച്ചടി

ചെന്നൈ: 350 കോടി മുടക്കിയ ചിത്രം “കങ്കുവ” പരാജയമാണ് സൂര്യയ്ക്ക് നല്‍കിയത്. രണ്ടാം വാരത്തിലും ചിത്രം ബോക്സോഫീസില്‍ മുടക്ക് മുതലിന് അടുത്ത് പോലും എത്താന്‍ കഴിയാതെ നിൽക്കുകയാണ്. ഇതിന് പിന്നാലെ വലിയ തിരിച്ചടിയാണ് സൂര്യക്ക് ലഭിച്ചിരിക്കുന്നതെന്നാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പറയുന്നത്. സൂര്യയെ നായകനാക്കി പ്ലാന്‍ ചെയ്തിരുന്ന എപ്പിക്ക് ചിത്രം “കര്‍ണ്ണ” താല്‍കാലികമായി റദ്ദാക്കപ്പെട്ടുവെന്നാണ് വിവരം. ചിത്രം ഉയർന്ന ബജറ്റ് കാരണം ഉപേക്ഷിച്ചുവെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നത്.

Also Read: എക്‌സ്ട്രീം വയലന്‍സെന്ന് കാട്ടി യൂട്യൂബ് നീക്കം ചെയ്ത മാര്‍ക്കോ സോങ് ‘ബ്ലെഡ്’ തിരിച്ചെത്തി

രംഗ് ദേ ബസന്തി, ദില്ലി 6 തുടങ്ങിയ സിനിമകള്‍ ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യേണ്ടിയിരുന്ന കര്‍ണ്ണ രണ്ട് ഭാഗങ്ങളുള്ള പ്രൊജക്റ്റായാണ് ഒരുക്കാനിരുന്നത്. ഈ ചിത്രം ബോളിവുഡ് സിനിമയിലേക്കുള്ള സൂര്യയുടെ ഔദ്യോഗിക പ്രവേശനം എന്ന രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഒരു പാൻ-ഇന്ത്യൻ പ്രൊജക്റ്റായി മാറും എന്ന് കരുതിയ ചിത്രം ഇപ്പോൾ ഫുൾസ്റ്റോപ് ഇട്ടു നിർത്തിയിരിക്കുകയാണ്. ചിത്രത്തിൽ ദ്രൗപതിയായി നായികയായ ജാൻവി കപൂര്‍ എത്തും എന്ന് വിവരം ഉണ്ടായിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചത് സംബന്ധിച്ച് നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.

123 തെലുങ്ക് റിപ്പോര്‍ട്ട് പ്രകാരം കങ്കുവയുടെ ബോക്സോഫീസ് പ്രകടനം ഈ പടത്തെ ബാധിച്ചുവെന്നാണ് വിവരം. തുടക്കത്തില്‍ ഫറാന്‍ അക്തറിന്‍റെ എക്സല്‍ എന്‍റര്‍ടെയ്മെന്‍റ് ചിത്രം നിര്‍മ്മിക്കും എന്നാണ് വിവരം വന്നിരുന്നത്. എന്നാല്‍ കൂടിയ ബജറ്റ് കാരണം ഇവര്‍ പിന്മാറിയെന്നും പകരം രാകേഷ് ഓംപ്രകാശ് മെഹ്‌റ കണ്ടെത്തിയ പുതിയ നിര്‍മ്മാതാക്കളും പ്രൊജെക്ടിൽ നിന്നും പിന്മാറിയെന്നാണ് വിവരം.

Top