മുകേഷ് അംബാനിക്ക് പിഴ ചുമത്തൽ; റദ്ദാക്കിയ ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി

2009-ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ലയിച്ച റിലയന്‍സ് പെട്രോളിയത്തിന്റെ അഞ്ചുശതമാനം ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പിഴചുമത്തിയത്

മുകേഷ് അംബാനിക്ക് പിഴ ചുമത്തൽ; റദ്ദാക്കിയ ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി
മുകേഷ് അംബാനിക്ക് പിഴ ചുമത്തൽ; റദ്ദാക്കിയ ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പിഴചുമത്തൽ റദ്ദാക്കൽ ശെരിവെച്ചിരിക്കുകയാണ് സുപ്രീംകോടതി. റിലയന്‍സ് ഇന്‍ഡസ്ട്രീസിനും മുകേഷ് അംബാനിക്കുമെതിരെ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യാണ് പിഴ ചുമത്തിയത്. എന്നാൽ ഇപ്പോൾ പിഴചുമത്തിയത് റദ്ദാക്കിയ സെക്യൂരിറ്റീസ് അപ്പ്ലറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.

2009-ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ലയിച്ച റിലയന്‍സ് പെട്രോളിയത്തിന്റെ അഞ്ചുശതമാനം ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പിഴ ചുമത്തിയത്.

Also Read:ഷാറൂഖ് ഖാന് വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയുമാണ് റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരിയില്‍ ക്രമക്കേടുകാണിച്ചെന്നാരോപിച്ച് സെബി പിഴ ചുമത്തിയത്. ഇത് റദ്ദാക്കിയ ട്രിബ്യൂണല്‍ ഉത്തരവിനെതിരേ സെബി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനും മുകേഷ് അംബാനിക്കും പുറമേ നവി മുംബൈ സെസിന് 20 കോടിയും മുംബൈ സെസിന് പത്തുകോടിയും പിഴ ചുമത്തിയിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനും മുകേഷ് അംബാനിക്കും പുറമേ നവി മുംബൈ സെസിന് 20 കോടിയും മുംബൈ സെസിന് പത്തുകോടിയും പിഴ ചുമത്തിയിരുന്നു. സെബിയുടെ നടപടി 2023 ഡിസംബറിൽ തന്നെ ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.

Top