ബജറ്റ് സമ്മേളനത്തിന് നാ​ളെ തുടക്കം; സർവ്വകക്ഷി യോഗം ഇന്ന്

ബജറ്റ് സമ്മേളനത്തിന് നാ​ളെ തുടക്കം; സർവ്വകക്ഷി യോഗം ഇന്ന്
ബജറ്റ് സമ്മേളനത്തിന് നാ​ളെ തുടക്കം; സർവ്വകക്ഷി യോഗം ഇന്ന്

ന്യൂഡൽഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്റെ ആ​ദ്യ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് നാ​ളെ തു​ട​ക്കം. കർഷകരേയും യുവാക്കളേയും സ്ത്രീകളേയും ലക്ഷ്യം വെച്ചുള്ള പദ്ധതികൾക്കാകും ബജറ്റിൽ മുൻഗണന. കേ​​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ സ​മ്മേ​ള​ന​ത്തി​ന്റെ ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ബ​ജ​റ്റ് അ​വ​ത​രി​പ്പിക്കും. ഇതോടെ തു​ട​ർ​ച്ച​യാ​യി ഏ​ഴു​ത​വ​ണ കേ​​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന ധ​ന​മ​ന്ത്രി എ​ന്ന റെ​ക്കോ​ഡ് നി​ർ​മ​ല​ക്ക് സ്വ​ന്ത​മാ​കും. ലോ​ക്സ​ഭ, രാ​ജ്യ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റു​ക​ൾ ന​ൽ​കു​ന്ന വി​വ​ര പ്ര​കാ​രം 2024ലെ ​ധ​ന​ബി​ൽ അ​ട​ക്കം ആ​റ് ബി​ല്ലു​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും.

തിരഞ്ഞെടുപ്പിൽ അടിപതറിയ ബിജെപി ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ നൽകുമെന്നാണ് സൂചന. രാസവള സബ്സിഡി അടക്കം കാർഷിക മേഖലയ്ക്ക് ഗുണകരമായ പ്രദ്ധതികൾ ഉണ്ടാകും. ആദായ നികുതിയില്‍ ഇളവ് ബഡ്ജറ്റിൽ പ്രതീക്ഷിക്കാം. പ്രതിരോധം, റയിൽവേ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകൾക്ക് കൂടുതൽ പരിഗണന നൽകും. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ സഹായം ഉണ്ടാകും.

‌ഇലക്ട്രിക് വാഹനങ്ങൾ, ഗ്രീൻ എനർജി എന്നിവയ്ക്കും പ്രധാന്യം നൽകും. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടാകും.

Top