CMDRF

ഒമാനില്‍ നിര്‍മിക്കുന്ന ആദ്യ ഇലക്ട്രിക്ക് കാര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും

ഒമാനില്‍ നിര്‍മിക്കുന്ന ആദ്യ ഇലക്ട്രിക്ക് കാര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും
ഒമാനില്‍ നിര്‍മിക്കുന്ന ആദ്യ ഇലക്ട്രിക്ക് കാര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും

മസ്‌കത്ത്: ഈ വര്‍ഷം അവസാനത്തോടെ ഒമാനില്‍ നിര്‍മിക്കുന്ന ആദ്യ ഇലക്ട്രിക്ക് ഏക്കര്‍ പുറത്തിറങ്ങും. ഡീകാര്‍ബണൈസേഷന്‍ നയത്തിന്റെ ഭാഗമായി 2030 ഓടെ 22,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പദ്ധതിയിടുന്നതായി ഒമാനിലെ ഗതാഗത മന്ത്രി ഹമൂദ് അല്‍ മാവാലി പറഞ്ഞു.

മെയ്‌സ് കമ്പനി തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ മോഡല്‍ അലൈവ് 1 ആണ്. അഞ്ച് സീറ്റുകളുള്ള വാഹനത്തിന് 38,964 യു.എസ് ഡോളര്‍ (14990 റിയാല്‍) വിലവരും. 30 മിനിറ്റ് ടര്‍ബോ ചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനടക്കമുള്ള മോഡല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 510 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. നിര്‍മാണച്ചെലവ് കുറയ്ക്കുന്നതിന് പ്രാദേശികമായി നിരവധി ഭാഗങ്ങള്‍ നിര്‍മിക്കാന്‍ മെയ്‌സിന് പദ്ധതിയുണ്ട്.

Top