‘120 ബഹാദൂറി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഫര്‍ഹാന്‍ ആക്തര്‍ മേജര്‍ ഷൈതാന്‍ സിങ്ങായി തോക്കില്‍ നിന്നും വെടിയുതിര്‍ക്കുന്ന തരത്തിലാണ് ഫസ്റ്റ്‌ലുക്ക്

‘120 ബഹാദൂറി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
‘120 ബഹാദൂറി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

1962 ലെ റെസാങ്-ലാ യുദ്ധത്തിലെ വീര നായകന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ മേജര്‍ ഷൈതാന്‍ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 120 ബഹാദൂറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടന്‍ ഫര്‍ഹാന്‍ അക്തറാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

”1962 കഴിഞ്ഞ് 62 വര്‍ഷം കഴിഞ്ഞു. ഇന്ന്, റെസാങ് ലായിലെ വീരന്മാരുടെ സമാനതകളില്ലാത്ത ധീരതയെയും ത്യാഗത്തെയും ഞങ്ങള്‍ ആദരിക്കുന്നു. അവരുടെ കഥ കാലക്രമേണ പ്രതിധ്വനിക്കുകയാണ്, സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ചും ഐക്യത്തിന്റെ ശക്തിയെക്കുറിച്ചും നമ്മെ അത് ഓര്‍മ്മിപ്പിക്കുന്നു.

Also Read: ‘തുടരും’യുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍

നമ്മുടെ രാജ്യത്തെ പ്രതിരോധിക്കുന്നതില്‍ സമാനതകളില്ലാത്ത ധീരത പ്രകടിപ്പിച്ച ആ സംഘത്തിന് ഒരു പ്രത്യേക സല്യൂട്ട്,” സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ച് ഫര്‍ഹാന്‍ ആക്തര്‍ കുറിച്ചു. ഫര്‍ഹാന്‍ ആക്തര്‍ മേജര്‍ ഷൈതാന്‍ സിങ്ങായി തോക്കില്‍ നിന്നും വെടിയുതിര്‍ക്കുന്ന തരത്തിലാണ് ഫസ്റ്റ്‌ലുക്ക്.

1962 ലെ യുദ്ധത്തില്‍ ലഡാക്ക് മേഖലയില്‍ 18,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റെസാങ് ലായില്‍ മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13 കുമയോണ്‍ റെജിമെന്റിലെ 120 സൈനികര്‍ ചൈനീസ് സേനയ്ക്ക് വന്‍ നാശനഷ്ടം വരുത്തി നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ കഥ.

സെപ്റ്റംബറില്‍ ഫര്‍ഹാന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ എക്‌സല്‍ എന്റര്‍ടെയ്‌മെന്റ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. രസ്‌നീഷ് ‘റസി’ ഘായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് സംഗീതം. 2025 ല്‍ ചിത്രത്തിന്റെ റിലീസ് ഉണ്ടാകും.

Top