CMDRF

‘1000 ബേബീസ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

‘1000 ബേബീസ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
‘1000 ബേബീസ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

കൊച്ചി: ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലെ അഞ്ചാമത്തെ മലയാളം സീരീസായ ‘1000 ബേബീസ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വിസ്മയിപ്പിക്കുന്ന കഥാ പശ്ചാത്തലവും സസ്പെന്‍സും നിറഞ്ഞ ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസിന്റെ സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കും.ആദ്യ നാല് വെബ് സീരീസുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രമേയമാണ് ‘1000 ബേബീസ്’നുള്ളത്. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്നീ ആദ്യ നാല് വെബ് സീരീസുകള്‍ക്കും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

ഷാജി നടേശനും ആര്യയും ചേര്‍ന്ന് ആണ് ഈ ക്രൈം ത്രില്ലര്‍ നിര്‍മിച്ചിരിക്കുന്നത്. നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ”1000 ബേബീസ്’ ‘ എന്ന സീരീസില്‍ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു.

സഞ്ജു ശിവരാമന്‍, ജോയ് മാത്യു, രാധിക രാധാകൃഷ്ണന്‍, അശ്വിന്‍ കുമാര്‍, ഇര്‍ഷാദ് അലി, ഷാജു ശ്രീധര്‍, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരുടെ അമ്പരപ്പിക്കുന്ന പ്രകടനം ആസ്വദിക്കാനുള്ള അവസരവും ഇതില്‍ ഉണ്ട്. ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് ഫെയ്സ് സിദ്ധിഖും, സംഗീത സംവിധാനം ശങ്കര്‍ ശര്‍മ്മയുമാണ്. വാര്‍ത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Top