CMDRF

‘ഉടുമ്പന്‍ചോല വിഷന്‍’ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

‘ഉടുമ്പന്‍ചോല വിഷന്‍’ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
‘ഉടുമ്പന്‍ചോല വിഷന്‍’ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി : മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്ര കഥാപാത്രമായ ‘ഉടുമ്പന്‍ചോല വിഷന്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. എ&ആര്‍ മീഡിയ ലാബ്സിന്റെയും യുബി പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ദിഖ്, അശോകന്‍, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ബാബുരാജ്, അഭിറാം രാധാകൃഷ്ണന്‍, ജിനു ജോസ്, ഷഹീന്‍ സിദ്ദിഖ്, ഭഗത് മാനുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അലന്‍ റോഡ്‌നി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍- വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണഹും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം.

Top