ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എംആര്‍എന്‍എ വാക്‌സിന്‍ ഏഴ് രാജ്യങ്ങളില്‍ പരീക്ഷിച്ച് തുടങ്ങിയതായി വിദഗ്ദര്‍. യു.കെ സ്വദേശിയായ രോഗിക്കാണ് പ്രതിരോധ വാക്‌സിന്‍ ആദ്യം നല്‍കിയത്. യു കെയില്‍ നിന്നുള്ള 20 രോഗികളുള്‍പ്പടെ 120 രോഗികള്‍ക്ക് വാക്‌സിന്‍ നല്‍കും. ബയോ എന്‍ ടെക്ക് എന്ന കമ്പനി വികസിപ്പിച്ച ബി എന്‍ ടി 116 വാക്സിന്‍ കാന്‍സര്‍ ബാധിത കോശങ്ങള്‍ തിരിച്ചുവരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
യു.കെ , ജര്‍മനി, യു.എസ്, പോളണ്ട്, ഹങ്കറി,സ്പെയിന്‍, ടര്‍ക്കി ഉൾപ്പെടെ ഏഴു രാജ്യങ്ങളിലെ 34 സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. എ.ഐ ശാസ്ത്രജ്ഞനായ 67 വയസ്സുകാരനായ ജാനുസ് റാക്സാണ് ആദ്യ വാക്സിന്‍ ഡോസ് ഏറ്റുവാങ്ങിയത്. മെയ്യിലാണ് ഇദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ കീമോതെറാപ്പി , റേഡിയോതെറാപ്പി എന്നിവ ആരംഭിച്ചിരുന്നു.
Also Read: മഖാനയെ കുറിച്ച് അറിയാമോ?
കാന്‍സര്‍ മരണങ്ങളില്‍ ഏറ്റവും കുടുതല്‍ ശ്വാസകോശ അര്‍ബുദ ബാധിതരാണെന്നാണ് പഠനം. പ്രതിവര്‍ഷം 18 ലക്ഷം പേരാണ് ശ്വാസകോശ അര്‍ബുദ ബാധിതരായി മരിക്കുന്നത്.