ശ്രീനഗർ: ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.ആദ്യ നാല് മണിക്കൂറില്‍ 26.72% പോളിങ്ങാനുണ്ടായത്. 24 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ പോളിങ് നടക്കുന്നത്. 24 മണ്ഡലങ്ങളില്‍ എട്ടെണ്ണം ജമ്മുവിലും 16 എണ്ണം കശ്മീരിലുമാണ്.219 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്നത്.ചിലത് ജമ്മു-കശ്മീരിലെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന തട്ടകങ്ങളാണ്.കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ALSO READ: വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചതായി റിപ്പോർട്ട്
നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും സി.പി.എമ്മും അടങ്ങുന്ന ഇന്ത്യസഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം.370-ാം അനുച്ഛേദം പിന്‍വലിച്ച വിഷയവും ജമ്മു-കശ്മീരിന് സംസ്ഥാനപദവി തിരികെ ലഭിക്കണമെന്ന വാദവും പ്രചാരണവേദികളില്‍ ശക്തമായുണ്ട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍, പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് സകീന ഇട്ടൂ, ബി.ജെ.പി. സ്ഥാനാര്‍ഥി സോഫി മുഹമ്മദ് യൂസഫ് തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍.