നമ്മുടെ ഈ ഭൂമിയിൽ മുഴുവൻ സമുദ്രങ്ങൾ മാത്രമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനുശേഷം, പതിയെ സമുദ്രത്തിൽ നിന്ന് കരയുടെ ചില ഭാഗങ്ങൾ ആദ്യം ഉയർന്നുവന്നു. ഇങ്ങനെ ഉയർന്നുവന്ന ഭൂമിയിലെ ആദ്യ കരഭാഗം ഏതാണെന്ന് നിങ്ങൾക്കറിയാമോ? അടുത്തിടെ, നമ്മുടെ ശാസ്ത്രജ്ഞർ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി, അതിശയിപ്പിക്കുന്ന ആ കാര്യം, സമുദ്രത്തിൽ നിന്ന് ആദ്യമായി പുറത്തുവന്ന പ്രദേശം ഇന്ത്യയിലാണ് എന്നതാണ്.
നിലവിൽ കൗതുകകരമായ രണ്ട് കണ്ടെത്തലുകളാണ് ശാസ്ത്രലോകത്ത് ഇതുമായി ബന്ധപ്പെട്ട് നടന്നത്. ആദ്യത്തേത് ഭൂമിയിലെ ആദ്യകാല ഭൂഖണ്ഡങ്ങൾ മുമ്പ് കരുതിയിരുന്നതിനേക്കാൾ നിലവിൽ 700 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രത്തിൽ നിന്ന് ഉയർന്നുവന്നു എന്നതാണ്. രണ്ടാമത്തെ കണ്ടെത്തൽ ഏകദേശം 3.2 ബില്യൺ വർഷങ്ങൾക്ക് മുമ്പ് കടലിൽ നിന്ന് ഉയർന്നുവന്ന ആദ്യത്തെ കര അത് ഇന്ത്യയിലാണ് എന്നതാണ്.
Also Read: സുനിതയും വിൽമോറും 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് മടങ്ങും
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സിലെ ഒരു പഠനത്തിലാണ് നിർണായകമായ കണ്ടെത്തലിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെയും , ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ചേർന്നു നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയത്.
ഭൂമിയിലെ ആ ആദ്യ കരഭാഗം…
ഇന്നത്തെ ജാർഖണ്ഡിലെ സിംഗ്ഭും പ്രദേശത്തെ മണൽക്കല്ലുകൾ വിശകലനം ചെയ്താണ് നിർണായക കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്. അതേസമയം ഈ മണൽക്കല്ലുകളിൽ 3 ബില്യൺ വർഷങ്ങൾ പഴക്കമുള്ള പുരാതന നദീതടങ്ങൾ, വേലിയേറ്റങ്ങൾ, കടൽത്തീരങ്ങൾ എന്നിവയുടെ ഭൂമിശാസ്ത്രപരമായ തെളിവുകൾ കണ്ടെത്തുകയായിരുന്നു.
അതേസമയം സിംഗ്‌ഭും ഭൂപ്രദേശം സമുദ്രത്തിൽ നിന്ന് ഉയരാൻ കാരണമായ കാര്യങ്ങളെക്കുറിച്ചും ഗവേഷകർ പര്യവേക്ഷണം ചെയ്തു. ഏകദേശം 3.5 മുതൽ 3.2 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, എന്നാൽ ഭൂമിയുടെ പുറംതോടിൻ്റെ താഴെയുള്ള ചൂടുള്ള മാഗ്മ ക്രാറ്റണിൻ്റെ ചില ഭാഗങ്ങൾ (ഭൂഖണ്ഡത്തിൻ്റെ പുറംതോടിൻ്റെ സ്ഥിരമായ ഭാഗം) കട്ടിയാകാൻ കാരണമായി. തുടർന്ന് ഈ കട്ടിയുള്ള പുറംതോട് സിലിക്ക, ക്വാർട്സ് തുടങ്ങിയ ഭാരം കുറഞ്ഞ വസ്തുക്കളാൽ സമ്പന്നമായിരുന്നു. തൽഫലമായി, ക്രാറ്റൺ ചുറ്റുമുള്ള സാന്ദ്രമായ പാറകളേക്കാൾ കട്ടിയുള്ളതും രാസപരമായി ഭാരം കുറഞ്ഞതുമായിത്തീർന്നു, അതാണ് വെള്ളത്തിന് മുകളിലേക്ക് ഈ ഭാഗം ഉയരാൻ കാരണമായത് .
Also Read: സംസ്ഥാനത്തെ ആദ്യ റോബോട്ടിക്‌സ് പാർക്ക് തൃശൂരിൽ
അതേസമയം കാലക്രമേണ, ഒരു മഞ്ഞുമല പോലെ സമുദ്രത്തിൽ ഈ പ്രദേശം പൊങ്ങിക്കിടക്കാൻ തുടങ്ങി. തുടർന്ൻ ഈ പ്രക്രിയ ഒടുവിൽ ഭൂമിയിലെ ആദ്യത്തെ ഭൂപ്രകൃതിയുടെ ആവിർഭാവത്തിലേക്ക് നയിച്ചു, തീർച്ചയായും ഇത് നമ്മുടെ ഗ്രഹത്തിൻ്റെ ഭൂമിശാസ്ത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.