CMDRF

ഹണ്ട് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്

ഹണ്ട് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്
ഹണ്ട് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്

ഭാവന നായികയായി വേഷമിട്ട് വന്ന ചിത്രമാണ് ഹണ്ട്. സംവിധായകൻ ഷാജി കൈലാസിന്റെ ചിത്രത്തിൽ ഭാവ നായികയാകുന്ന കൗതുകം ഹണ്ടിനുണ്ട്. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമായിരിക്കും ഹണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന ഒന്നാണ് ഭാവനയുടെ ഹണ്ട് സിനിമ എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ വ്യക്തമാക്കുന്നത്.

ഹണ്ട് ഒരു ഹൊറർ ത്രില്ലർ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിരക്കഥ നിഖിൽ ആന്റണിയാണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ജാക്സൺ ജോൺസണാണ്. ഭാവനയ്‍ക്കു പുറമേ ഷാജി കൈലാസ് ചിത്രത്തിൽ അതിഥി രവി, രാഹുൽ മാധവ്, അജ്‍മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

ഭാവന മികച്ച ഒരു കഥാപാത്രമാകുന്ന ചിത്രം നിർമിക്കുന്നത് കെ രാധാകൃഷ്‍ണൻ ആണ്. ഹണ്ടിന്റെ നിർമാണം ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിൽ ആണ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺടോളർ സഞ്ജു ജെ. ഷാജി കൈലാസിന്റെ ഹണ്ടിന്റെ സംഗീത സംവിധാനം കൈലാസ് മേനോൻ നിർവഹിക്കുന്നതും പ്രതീക്ഷയുണ്ടാക്കുന്നതാണ്.

ഷെറിൻ സ്റ്റാൻലിയും പ്രതാപൻ കല്ലിയൂരുമാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. കലാസംവിധാനം ബോബനാണ് നിർവഹിക്കുന്നത്. ഗാനങ്ങൾ സന്തോഷ് വർമയാണ് എഴുതിയിരിക്കുന്നത്. മേക്കപ്പ് പി വി ശങ്കറായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ ലിജി പ്രേമൻ. ഓഫീസ് നിർവഹണം ദില്ലി ഗോപൻ. പിആർഒ വാഴൂർ ജോസ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഫോട്ടോ ഹരി തിരുമല എന്നിവരാണ്.

Top